അങ്കത്തട്ടിൽ നിന്നും - ഇനി നിയമ പാലനത്തിലേക്ക്.....

സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് പോലീസുകാരി ആകാൻ രാജിക്ക് സഹായകമായത്.

കളരിപ്പയറ്റിൽ ജില്ല, സംസ്ഥാന,ദേശീയതലത്തിൽ കഴിവുതെളിയിച്ച സി.കെ രാജി(23) എന്ന ഗോത്രവർഗ്ഗ യുവതി ഇനി പോലീസുകാരി. പുൽപ്പള്ളി വളവാങ്ങ മൂല  കാട്ടുനായ്ക്ക കോളനിയിലെ സി.കെ രാജി പട്ടികവർഗ്ഗ വിഭാഗത്തിൻ്റെ  പ്രത്യേക റിക്രൂട്ട്മെന്റ് വഴിയാണ് പി.എസ്.സി ചെയർമാനിൽ നിന്നുംനിയമന ഉത്തരവ് കൈപ്പറ്റിയത്.

 കൂലിപ്പണിക്കാരായ കുഞ്ഞുമോന്റെയും ,മാളുവിന്റെയും മകളായ സി.കെ രജനി, പത്തു വയസ്സു മുതൽ പുൽപ്പള്ളി ജിജി കളരി സംഘത്തിലെ കെ. സി  കൃഷ്ണൻകുട്ടി ഗുരുക്കളിൽ നിന്നും കളരി അഭ്യസിച്ചു പോരുന്നു.

 നിരവധിതവണ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ  നിന്ന് കൈ പ്പൊര്, കെട്ടുകാരി, വാൾപയറ്റ് ഇനത്തിൽ ജില്ലാ, സം സ്ഥാന,ദേശീയ തലങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നും,രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

 2015-16 വർഷത്തിൽ നടന്ന കൈപ്പൊര്( ഓപ്പൺ ഫൈറ്റിംഗ്) ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രാജി, പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽനിന്നും ബിരുദപഠനം പൂർത്തിയാക്കി.കളരിപ്പയറ്റ് വിദഗ്ധനായ അമ്മാവൻ രാജുവാണ് രാജിയെ ചെറുപ്പത്തിൽ കളരിപ്പയറ്റ് അഭ്യസിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് പോലീസുകാരി ആകാൻ രാജിക്ക് സഹായകമായത്.


പഴശ്ശി പാർക്ക് അണിഞ്ഞൊരുങ്ങുന്നു.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like