ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സിജു വില്‍സണ്‍

ഞങ്ങള്‍ക്ക് ഇന്നലെ മെയ് 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ച്  ഒരു പെണ്‍കുഞ്ഞു ജനിച്ചു, പ്രകൃതിക്ക് നന്ദി

പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സിജു വില്‍സണ്‍. ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി തിളങ്ങിയത്.  മോളിവുഡില്‍ സിജു വില്‍സണ്‍ നായകവേഷങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ സജീവമാകുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. സിജു വില്‍സണിന്‌റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടുളള  പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അച്ഛനായ സന്തോഷ വിവരം അറിയിച്ചാണ് നടന്‍ എത്തിയത്. ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞാണ് സിജു വില്‍സണിന്‌റെയും ഭാര്യ ശ്രുതിയുടെയും ജീവിതത്തിലേക്ക് വന്നത്. ഞങ്ങള്‍ക്ക് ഇന്നലെ മെയ് 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയില്‍ വച്ച് ഒരു പെണ്‍കുഞ്ഞു ജനിച്ചു, പ്രകൃതിക്കു നന്ദി എന്നാണ് ഭാര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച്‌ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2017ലായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരമുളള വിവാഹമായിരുന്നു ഇവരുടെതായി നടന്നത്. ഭാര്യക്കൊപ്പമുളള സന്തോഷനിമിഷങ്ങള്‍ ഇടയ്ക്കിടെ സിജു വില്‍സണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

അടിമുടി പുതുമയോടെ രണ്ടാം പിണറായി സർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like