കീം: പ്രവേശന പരീക്ഷ
- Posted on April 22, 2025
- News
- By Goutham prakash
- 90 Views
കീം 2025: പ്രവേശന പരീക്ഷ 23 മുതൽ
2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എൻജിനിയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ നടക്കും. ഫാർമസി പരീക്ഷ 24ന് 11.30 മുതൽ 1 വരെയും (സെഷൻ 1) ഉച്ചയ്ക്ക് 3.30 മുതൽ വൈകുന്നേരം 5 വരെയും (സെഷൻ 2) 29ന് രാവിലെ 10 മുതൽ 11.30 വരെയും നടക്കും. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി., ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കരുതണം. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.
