റിക്രൂട്ട്മെന്റ് സാധ്യതകള്‍; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്ക സന്ദര്‍ശിച്ചു.

കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലര്‍  എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. രാവിലെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.  കെയര്‍ ഹോം സര്‍വ്വീസ് മേഖലയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ്, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, സ്കില്‍ പാര്‍ട്ണര്‍ഷിപ്പ് എന്നിവ ചര്‍ച്ച ചെയ്തു. ഡാനിഷും ഭാഷാഭേദമായ ഫ്ലമിഷ്  ഭാഷാ പരിശീലനങ്ങള്‍ക്കും പ്രത്യേക സംവിധാനമൊരുക്കുന്നത് പരിഗണിക്കാമെന്ന് സംഘം അറിയിച്ചു. ഇതിനോടൊപ്പം ജര്‍മ്മന്‍ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ കേരളയുടെ മാതൃകയില്‍ ഗവണ്‍മെന്റ് തലത്തിലുളള റിക്രൂട്ട്മെന്റാണ് ഉചിതമാവുകയെന്ന് അജിത് കോളശ്ശേരിയും ചര്‍ച്ചയില്‍ അറിയിച്ചു. 



ഡാനിഷ് വിദേശകാര്യ മന്ത്രാലയം സീനിയർ അഡ്വൈസർ എസ്പെൻ ക്രോഗ്, ഉന്നതവിദ്യാഭ്യാസം, ശാസ്ത്രം മന്ത്രാലയത്തിലെ സീനിയർ അഡ്വൈസർ ആസ്ട്രിഡ് ഫോഗ് ഹാർബോ, വിദ്യാഭ്യാസ ശിശു വികസന മന്ത്രാലയത്തിനു കീഴിലെ കെയര്‍,ഹെല്‍ത്ത് വൊക്കേഷണന്‍ ട്രെയിനിങ് നല്‍കുന്ന  സ്വയംഭരണ സ്ഥാപനമായ SOSU H പ്രതിനിധികളായ ഹെല്ലെ സ്ലോത്ത്, കിം സ്ലോത്ത്, സീനിയര്‍ സിറ്റിസണ്‍സ് മന്ത്രാലയത്തില്‍ നിന്നും ജെൻസ് ഉൽറിക് സോർബ്രെയ് കാർ്ലെ, ഡാനിഷ് ഏജൻസി ഫോർ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ആൻഡ് ഇന്റഗ്രേഷൻ ചീഫ് അഡ്വൈസർ ജോൺ ജോൺ ഫ്രെഡറിക്‌സൺ, ഹെർലേവ് & ജെന്റോഫ്റ്റെ ഹോസ്പിറ്റൽ പ്രതിനിധികളായ ഹെലീനെ ബ്ലിഡൽ ഡോസിങ്, ഷാർലോട്ട് ആകർസ്ട്രോം പോൾസൺ, ഡാനിഷ് ഏജൻസി ഓഫ് എഡ്യുക്കേഷൻ ആൻഡ് ക്വാളിറ്റിയില്‍ നിന്നും  ക്രിസ്റ്റ്യാൻ വെസ്റ്റർഗാഡ്സ് സ്ലോത്ത്,  ലോക്കൽ ഗവർമെന്റ് ഡെൻമാർക്ക് സീനിയർ അഡ്വൈസർ ട്രൈൻ ബോൾവിൻ, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡെന്‍മാര്‍ക്ക് സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്സിങ് കോളേജും സന്ദര്‍ശിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like