നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കന്നതിന്റെ ഭാഗമായി നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട  അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി


ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 26.03.2025 തീയതിയിലെ 23/2024 – ERS (Vol. IV) നമ്പര്‍ നിര്‍ദ്ദേശ പ്രകാരം 035-നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി 01.04.2025 ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചിരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഫോട്ടോ അടങ്ങിയ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ പൂർണ്ണതോതില്‍ പുരോഗമിച്ചുവരുന്നു.

വോട്ടര്‍ പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 035-നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുഖാന്തിരം ഫോം 9 (ഫോം 6 ല്‍ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 10 (പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ഫോം7-ല്‍ ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്), ഫോം 11 (ഫോം 8-ല്‍ തെറ്റ് തിരുത്തിയതും/ EPIC മാറ്റി നല്‍കുന്നതിനുള്ള അപേക്ഷ/ ഫോം8-ല്‍ ലഭിച്ച PwD അടയാളപ്പെടുത്തുന്നതിനുള്ള അപേക്ഷ എന്നിവയുടെ ലിസ്റ്റ്) ഫോം 11 A (മണ്ഡലത്തിനകത്ത് മേല്‍വിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ ലിസ്റ്റ്) ഫോം 11 B (മണ്ഡലത്തിന് പുറത്തെ മേല്‍വിലാസം മാറുന്നതിനായി ലഭിച്ച അപേക്ഷകളുടെ പട്ടിക) എന്നിവ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി. ഈ പട്ടിക ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ (ഇ.ആർ.ഒ) നോട്ടീസ് ബോര്‍ഡിലും മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫീസറുടെയും മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ് സൈറ്റുകളിലും ലഭ്യമാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like