പഴങ്കഞ്ഞി വെറും കഞ്ഞിയല്ല

നമ്മുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു പഴങ്കഞ്ഞി. മലയാളിയുടെ ജീവിത ശൈലി മാറിയപ്പോൾഇത് തീൻമേശയിൽ നിന്നും അപ്രത്യക്ഷമായി. 

ഫാസ്റ്റ്ഫുഡുകൾ സ്ഥാനം പിടിക്കുന്ന ഈ കാലത്ത് പഴംകഞ്ഞിയോളം ഔഷധഗുണം വരുന്ന പ്രഭാതഭക്ഷണം വേറെയില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാവിലെ പഴം കഞ്ഞി കുടിച്ച്,  രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുക്കുന്ന പഴയ തലമുറയിലെ ആളുകൾക്ക് അസുഖങ്ങൾ കുറവായിരുന്നു. ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഒരു ഉത്തമ ഔഷധമാണ് പഴങ്കഞ്ഞി.

എന്താണ് പഴങ്കഞ്ഞി ?

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺപാത്രത്തിലിട്ട് വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകും ചതച്ചിട്ട് ഉപ്പും ചേർത്ത് കഴിക്കുന്ന പഴങ്കഞ്ഞിയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. പ്രഭാതത്തിൽ മാത്രമല്ല, ഒരു ദിവസം മുഴുവൻ ശരീരത്തിന് വേണ്ട ഉന്മേഷവും,  കുളിർമയും നൽകുന്ന ഭക്ഷണം കൂടിയാണിത്. സെലേനിയവും, തവിടും ധാരാളം അടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞി ആണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

പഴങ്കഞ്ഞി പ്രഭാതത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാക്കുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. ഇതിൽ സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,  ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു. കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയ സുഗമമാക്കും,  മലബന്ധം കുറയ്ക്കുകയും, അൾസർ കുടലിൽ ഉണ്ടാകുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു.

അതുപോലെ ആന്റി ഓക്സിഡന്റുകൾ ധരാളം അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യം ഉപയോഗിക്കുന്നത് ചർമത്തിനു തിളക്കവും, ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു. പഴങ്കഞ്ഞിയിൽ വിറ്റാമിൻ ബി - 6, ബി - 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലേ ഇത് ലഭ്യമാവുകയുള്ളൂ.

രക്തസമ്മർദ്ദം,  കൊളസ്ട്രോൾ,  ഹൈപ്പർടെൻഷൻ എന്നിവ കുറയ്ക്കുന്നു. ചർമ രോഗങ്ങൾ,  അലർജി എന്നിവയെ നിയന്ത്രിക്കുന്നു. ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യശരീരത്തിനാവശ്യമായ 80 % മാംഗനീസ്  അടങ്ങിയിരിക്കുന്നു ഇത് ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ വിഘടിപ്പിക്കുന്നു. കുത്തരിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ കുത്തരി പഴങ്കഞ്ഞി കുടിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു. പഴങ്കഞ്ഞി  വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണം ആകുകയും, അണുബാധ തടയുകയും ചെയ്യുന്നു.

ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തിൽ ഉൽപ്പാദിപ്പിക്കാൻ പഴം കഞ്ഞിക്ക് കഴിവുള്ളതിനാൽ ബ്രെസ്റ്റ് ക്യാൻസറിനെ ചെറുക്കുന്നു. "കൂൾ മീൽസ്"  എന്ന പേരിൽ ഫൈവ് സ്റ്റാർ പരിവേഷമുള്ള പഴംകഞ്ഞി എങ്ങനെ കഴിക്കാം എന്ന് പഴയ തലമുറയിൽ പെട്ട ആളും, പാചക വിദഗ്ധയുമായ അന്നമ്മച്ചേടത്തി നമ്മളെ കാണിച്ചുതരുന്നത് നോക്കാം.

അവകാഡോയുടെ ഗുണങ്ങൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like