കഥ:ചുവന്ന റോസാപൂക്കൾ

അപ്പോൾ എല്ലാം നിന്റെ തുറന്നുപറച്ചിൽ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് എന്ന് ഞാൻ കരുതി നിന്നെ കൂടുതൽ കൂടുതൽ ഞാൻ സ്നേഹിക്കുകയായിരുന്നു.

പതിവിൽ കൂടുതൽ ചുവപ്പുനിറം പ്രകൃതിക്ക് വാരി നൽകി സൂര്യൻ ചാഞ്ഞു തുടങ്ങി. ചുവപ്പ് ഇഷ്ടപ്പെട്ട ഒരാൾ ഇന്നുച്ചയ്ക്ക് തന്റെ ആട്ടം നിർത്തി അരങ്ങൊഴിഞ്ഞത് കൊണ്ടാകാം പ്രകൃതി ഇത്രയ്ക്ക് മുറുക്കിച്ചുവപ്പിച്ചി  ഇരിക്കുന്നത്. ഉച്ചമുതൽ ഫ്രണ്ട്സിൻ്റെ മെസ്സേജുകളും , കോളുകളും കൊണ്ട് പൊറുതിമുട്ടി  . ആരുടെ കോളും  ഞാൻ അറ്റൻഡ് ചെയ്തില്ല, മീരയുടെതൊഒഴികെ. അവൾ എന്റെ പ്രിയപ്പെട്ടവൾ ജീവന്റെ പാതി എന്നെക്കാൾ നന്നായി എന്നെ അറിയുന്നവൾ. മീര പറഞ്ഞറിഞ്ഞു അവൻ ആത്മഹത്യ ചെയ്തതാണെന്ന്. നാളെ അവനെ കാണാൻ പോകണോ എന്നവൾ ചോദിച്ചപ്പോൾ നോക്കട്ടെ ,പിന്നെ വിളിക്കാം എനിക്കൊന്ന് ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. ചുണ്ടിലെ ചിരിയെക്കാൾ കണ്ണിൽ ചിരിക്കുന്ന കുസൃതി കണ്ണു കാരന്റെ ഫോട്ടോയ്ക്കൊപ്പം ആദരാഞ്ജലികളും ചേർത്ത് വാട്സാപ്പിൽ വന്നപ്പോൾ ഭാരം നഷ്ടപ്പെട്ടു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പൊങ്ങുതടി കണക്കായി ഞാൻ.

            അരവിന്ദിനെ ഞാൻ  ശ്രദ്ധിച്ചുതുടങ്ങിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പഠിക്കാൻ മിടുക്കനായ നന്നായി പ്രസംഗിക്കുന്ന, എല്ലാവരോടും ഹൃദ്യയമായി മാത്രം പെരുമാറുന്ന അവനോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒരിക്കൽ സ്കൂൾ വരാന്തയിൽ വച്ച് അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. കേൾക്കാൻ കാത്തിരുന്നത് പോലെ ഞാനും അവനോട് എന്റെ ഇഷ്ടം പറഞ്ഞു. പിറ്റേന്ന് ഒരു സോറിയുടെ മുഖവുരയോടെ കൂട്ടുകാരോട്  താൻ വച്ചൊരു ബെറ്റ് മാത്രമാണ് നിന്നോട് ഞാൻ പറഞ്ഞ പ്രണയമെന്നു പറഞ്ഞ് അവൻ പോയി.  അന്നു മുതൽ ഞാൻ അവനെ വെറുത്തു തുടങ്ങി പിന്നീട് ഒരിക്കൽ പോലും അവനോട്  മിണ്ടിയില്ല. എന്റെ മുന്നിലൂടെ ഞങ്ങളുടെ മറ്റൊരു സഹപാഠിയെ അവൻ പ്രണയിച്ചപ്പോൾ അവനോടുള്ള എന്റെ ദേഷ്യം ഇരട്ടിച്ചു.          

            വർഷങ്ങൾക്കുശേഷം ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ്ലൂടെയാണ് അവൻ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ദാമ്പത്യത്തിലെ കല്ലു കടിയിൽ സ്വന്തം രൂപവും അസ്ഥിത്വം നഷ്ടപ്പെട്ട് സ്വയം വെറുത്തു കഴിഞ്ഞിരുന്ന നാളുകളായിരുന്നു അത്. ഇഷ്ടമില്ലാത്തത് മാത്രം ജീവിതത്തിൽ നടന്നു കൊണ്ടിരുന്ന കാലത്ത് പ്രതികരിക്കാൻ ശേഷിയില്ലാതെ, എനിക്ക് ജീവനുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയിരുന്നു പലപ്പോഴും. മെസ്സഞ്ചറിൽ ഇടയ്ക്കിടെ വന്നിരുന്ന സൗഹൃദ സംഭാഷണങ്ങളും സുഖാന്വേഷണങ്ങളും ഞങ്ങളെ പരസ്പരം അടുപ്പിച്ചു. ഫോൺ നമ്പർ കൈമാറി ഫോൺവിളികളായി. അവൻ എന്റെ ജീവിതത്തിന്റെ,  ശ്വാസത്തിന് ഭാഗമായി.  അവനെക്കുറിച്ച് ഓർക്കാത്ത നിമിഷങ്ങൾ ഇല്ലാതായി സ്വപ്നങ്ങൾ കണ്ടുറങ്ങാനും തെളിയിച്ചതോടെ ഉണരാനും അവൻ എന്നെ ശീലിപ്പിച്ചു. എനിക്ക് അർഹതപ്പെട്ടത്  അറിഞ്ഞ് ആരും തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങിച്ചെടുക്കാൻ അവൻ എന്നെ പഠിപ്പിച്ചു. ഇരുളടഞ്ഞ നാൾ വഴിയിലെവിടെയോ എനിക്ക് നഷ്ടപ്പെട്ടുപോയ മീരയെ അവൻ നേടിത്തന്നു. അവളോട് മാത്രം ഞാൻ എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു.  എന്നെ ഞാനായി മനസ്സിലാക്കാൻ കഴിയുന്ന അവളുടെ മറുപടി" എഴുതപ്പെട്ട നിയമങ്ങളെക്കാൾ വിലപ്പെട്ടത് അല്ലേ മനുഷ്യന്റെ ജീവിതം". എന്നായിരുന്നു. 

          രണ്ടുപേർക്കും കുടുംബം ഉണ്ടായിരുന്നുവെങ്കിലും ഈ പ്രണയത്തിൽ എനിക്ക് കുറ്റബോധം തോന്നിയില്ല. എന്റെ കുടുംബം പുറത്തുനിന്നു നോക്കുന്ന അവരുടെ കണ്ണിൽ മാത്രമായിരുന്നു. അകത്ത് വക്കുപൊട്ടി ഭംഗി നഷ്ടപ്പെട്ട വിലകൂടിയ ഒരു പളുങ്കുപാത്രം പോലെയായിരുന്നു. സൂക്ഷിച്ചുവെക്കാനും കളയാനും തോന്നാത്ത ഏതോ ഒരു വികാരം. 

         മാറിമാറി വന്നിരുന്ന നിന്റെ പല ബന്ധങ്ങളെക്കുറിച്ചും നീ എന്നോട് സംസാരിച്ചിരുന്നു. അപ്പോൾ എല്ലാം നിന്റെ തുറന്നുപറച്ചിൽ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് എന്ന് ഞാൻ കരുതി നിന്നെ കൂടുതൽ കൂടുതൽ ഞാൻ സ്നേഹിക്കുകയായിരുന്നു. പലപ്പോഴും മീര നിന്നോട് പറഞ്ഞിരുന്നില്ലേ അവളെ ഇട്ടു പോകല്ലേ അവൾ ഭ്രാന്ത് ആയി പോകും,  അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്. പക്ഷേ നമുക്കിടയിലേക്ക് പണ്ട് നിന്നെ കളഞ്ഞിട്ട് പോയ നിന്റെ പഴയ കാമുകി കടന്നുവന്നു അവൾ അന്നും ഇന്നും എന്നേക്കാൾ സുന്ദരിയായിരുന്നു. എങ്കിലും എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല കാരണം നീ എന്നെ ഇട്ടിട്ടു പോകും എന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പക്ഷേ അതും സംഭവിച്ചു നിന്റെ പല ബന്ധങ്ങളും നീ ഒഴിവാക്കിയത് പോലെ എന്നെയും നീ ഒഴിവാക്കി നിന്റെ ഭാര്യയെ നമ്മുടെ കാര്യം അറിഞ്ഞതിൽ സങ്കടപ്പെടുന്ന നിന്നെ രക്ഷിക്കാൻ ഞാൻ സ്വയം പിൻമാറുകയായിരുന്നു. പക്ഷേ അത് നിന്റെ അഭിനയം മാത്രമായിരുന്നു നിന്റെ പഴയ( പുതിയ) പ്രണയിനിക്ക് വേണ്ടിയാണ് എന്നെ ഒഴിവാക്കിയത് എന്ന് എനിക്ക് അധികം വൈകാതെ മനസ്സിലായി. 

            എന്നിട്ടും നിന്നെ വെറുക്കാൻ എനിക്ക് ഒരിക്കലും കഴിഞ്ഞില്ല ഞാൻ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിച്ച കുറെ ദിവസങ്ങൾ എനിക്ക് നീ തന്നിരുന്നുവല്ലോ മരണംവരെ നിന്നെ ഓർക്കാൻ. നീ നഷ്ടപ്പെട്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നീ എന്റെ ജീവിതത്തിലേക്ക് വരുന്നതിനുമുൻപോ  അതിനുശേഷമോ ആരെയുംഇതു പോലെ  സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന്. എന്റെമക്കളെ പോലും. നിന്നെക്കുറിച്ച് ഞാൻ ആരോടും അന്വേഷിക്കാറില്ലായിരുന്നു .  എങ്കിലും നിന്നെ കുറിച്ചുള്ള വാർത്തകൾ എല്ലാം എന്നെ തേടി എത്താറുണ്ടായിരുന്നു. നിങ്ങളുടെ ഡിവോഴ്സും, നിന്റെ തനിച്ചുള്ള താമസവും,  മദ്യപാനവും എല്ലാം ഞാനറിഞ്ഞു. സമൂഹത്തിൽ വിലയും അന്തസ്സും ഉണ്ടായിരുന്ന നീ മുഴുവൻ സമയം സുബോധം നഷ്ടപ്പെട്ട ആരുമായും ബന്ധമില്ലാതെ.. ജീവിക്കുന്നതെല്ലാം വേദനയോടെ ഞാൻ അറിഞ്ഞു. കുടിച്ചു കുടിച്ചു മരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ,നിന്റെ ആത്മഹത്യ അപ്രതീക്ഷിതമായിരുന്നു. കാരണം എനിക്കറിയാവുന്ന അരവിന്ദ് ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വനായിരുന്നു. 

               പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നിട്ടും ചെയ്യാതെ വലിച്ചു നീട്ടി കൊണ്ടിരിക്കുകയായിരുന്നു ഞാൻ . നിന്റെ ആത്മാവിനെ ഒറ്റയ്ക്ക് അലയാൻ  വിടാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. നിനക്കെന്റെ  ആത്മാവിനെ തിരസ്കരിക്കാൻ കഴിയില്ലന്നെനിക്കറിയാം . നിന്റെ ഒപ്പം വരാൻ ഞാനല്ലാതെ മറ്റാരും ഇല്ലല്ലോ. നിന്നോട് എനിക്കുള്ള സ്നേഹം ,മനുഷ്യ ശരീര മുണ്ടായിരുന്നപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും നിന്റെ ആത്മാവിന് തിരിച്ചറിയാൻ കഴിയും. 

            ഓവർഡോസിൽ  ഇൻജക്ട് ചെയ്ത് ഇൻസുലിൻ പ്രവർത്തിച്ചുതുടങ്ങി മക്കളെ അവസാനമായി ഒന്ന് കാണണം എന്നുണ്ടായിരുന്നു. അത്താഴം എടുത്തുവെച്ച് അവരെ വിളിച്ചപ്പോൾ രണ്ടുപേരും മുറിയടച്ച്  അവരുടെ ലോകത്താണ്. പഠിത്തവും, ഫ്രണ്ട്സും, ചാറ്റിങ്ങും ഒക്കെയായി പലപ്പോഴും  എന്നെഅവർ ഓർക്കാറില്ല അവരെ ശല്യം ചെയ്യാതെ ഞാൻ തിരിച്ചുപോന്നു. നിന്റെ  ഇഷ്ടം പോലെ ഞാൻ നന്നായി അണിഞ്ഞൊരുങ്ങി യിട്ടുണ്ട് .നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുവന്ന റോസാപ്പൂ, നിന്നെയോർത്ത് ഞാൻ നട്ട റോസാ ചെടിയിൽ ഇന്ന്  രണ്ടു പൂക്കൾ വിരിഞ്ഞു. അതുരണ്ടും ഇറുത്തെടുത്ത് 

ഞാൻ എന്റെ അരികിൽ വച്ചിട്ടുണ്ട്. രാവിലെ ഞാൻ എഴുന്നേൽക്കാൻ വൈകുന്നത് ഒരു പുതിയ കാര്യം അല്ലാത്തത് കൊണ്ടും, മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ജോലിക്കാരി ഉള്ളതുകൊണ്ടും അവർ രാവിലെ എന്നെ അന്വേഷിച്ച് വരാനിടയില്ല. വർഷങ്ങളായി രണ്ടു മുറികളിൽ ഉറങ്ങുന്നതു കൊണ്ട് ഭർത്താവ് ഞാൻ എഴുന്നേറ്റിട്ടില്ല എന്നറിയുന്നത് മീരയുടെ കോൾ വരുമ്പോഴായിരിക്കും. രാവിലെ അവൾ എന്നെ വിളിച്ചിട്ട് ഫോൺ കിട്ടാതാകുമ്പോൾ അദ്ദേഹത്തെ വിളിക്കും. അവളെ മാത്രമാകും എന്റെ നഷ്ടം ബാധിക്കുന്നത് പ്രാർത്ഥിക്കാം നിനക്കുവേണ്ടി ധൈര്യം കിട്ടാൻ. ഞാൻ ഇനി ശാന്തമായി ഉറങ്ങട്ടെ എത്രയും വേഗം നിന്റെ അടുത്തെത്താൻ എനിക്ക് തിടുക്കമായി നിന്റെ പേരിനോട് ചേർത്ത് എന്റെ പേര് വായിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നാളെ നമ്മുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലെല്ലാം നിന്റെ ചരമവാർത്തയ്കും  ചർച്ചയ്ക്കും താഴെ എന്റെ ഫോട്ടോയും ആദരാഞ്ജലികളും വരും.... മരണത്തിലെങ്കിലും ആ ഭാഗ്യം എനിക്ക് കിട്ടുമല്ലോ...... പതിവിൽ കൂടുതൽ ചുവപ്പുനിറം പ്രകൃതിക്ക് വാരി നൽകി സൂര്യൻ ചാഞ്ഞു തുടങ്ങി. ചുവപ്പ് ഇഷ്ടപ്പെട്ട ഒരാൾ ഇന്നുച്ചയ്ക്ക് തന്റെ ആട്ടം നിർത്തി അരങ്ങൊഴിഞ്ഞത് കൊണ്ടാകാം പ്രകൃതി ഇത്രയ്ക്ക് മുറുക്കിച്ചുവപ്പിച്ചി  ഇരിക്കുന്നത്. ഉച്ചമുതൽ ഫ്രണ്ട്സിൻ്റെ മെസ്സേജുകളും , കോളുകളും കൊണ്ട് പൊറുതിമുട്ടി  . ആരുടെ കോളും  ഞാൻ അറ്റൻഡ് ചെയ്തില്ല, മീരയുടെതൊഒഴികെ. അവൾ എന്റെ പ്രിയപ്പെട്ടവൾ ജീവന്റെ പാതി എന്നെക്കാൾ നന്നായി എന്നെ അറിയുന്നവൾ. മീര പറഞ്ഞറിഞ്ഞു അവൻ ആത്മഹത്യ ചെയ്തതാണെന്ന്. നാളെ അവനെ കാണാൻ പോകണോ എന്നവൾ ചോദിച്ചപ്പോൾ നോക്കട്ടെ ,പിന്നെ വിളിക്കാം എനിക്കൊന്ന് ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു. ചുണ്ടിലെ ചിരിയെക്കാൾ കണ്ണിൽ ചിരിക്കുന്ന കുസൃതി കണ്ണു കാരന്റെ ഫോട്ടോയ്ക്കൊപ്പം ആദരാഞ്ജലികളും ചേർത്ത് വാട്സാപ്പിൽ വന്നപ്പോൾ ഭാരം നഷ്ടപ്പെട്ടു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പൊങ്ങുതടി കണക്കായി ഞാൻ.

            അരവിന്ദിനെ ഞാൻ  ശ്രദ്ധിച്ചുതുടങ്ങിയത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പഠിക്കാൻ മിടുക്കനായ നന്നായി പ്രസംഗിക്കുന്ന, എല്ലാവരോടും ഹൃദ്യയമായി മാത്രം പെരുമാറുന്ന അവനോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ഒരിക്കൽ സ്കൂൾ വരാന്തയിൽ വച്ച് അവൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. കേൾക്കാൻ കാത്തിരുന്നത് പോലെ ഞാനും അവനോട് എന്റെ ഇഷ്ടം പറഞ്ഞു. പിറ്റേന്ന് ഒരു സോറിയുടെ മുഖവുരയോടെ കൂട്ടുകാരോട്  താൻ വച്ചൊരു ബെറ്റ് മാത്രമാണ് നിന്നോട് ഞാൻ പറഞ്ഞ പ്രണയമെന്നു പറഞ്ഞ് അവൻ പോയി.  അന്നു മുതൽ ഞാൻ അവനെ വെറുത്തു തുടങ്ങി പിന്നീട് ഒരിക്കൽ പോലും അവനോട്  മിണ്ടിയില്ല. എന്റെ മുന്നിലൂടെ ഞങ്ങളുടെ മറ്റൊരു സഹപാഠിയെ അവൻ പ്രണയിച്ചപ്പോൾ അവനോടുള്ള എന്റെ ദേഷ്യം ഇരട്ടിച്ചു.         

            വർഷങ്ങൾക്കുശേഷം ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് ലൂടെയാണ് അവൻ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ദാമ്പത്യത്തിലെ കല്ലു കടിയിൽ സ്വന്തം രൂപവും അസ്ഥിത്വം നഷ്ടപ്പെട്ട് സ്വയം വെറുത്തു കഴിഞ്ഞിരുന്ന നാളുകളായിരുന്നു അത്. ഇഷ്ടമില്ലാത്തത് മാത്രം ജീവിതത്തിൽ നടന്നു കൊണ്ടിരുന്ന കാലത്ത് പ്രതികരിക്കാൻ ശേഷിയില്ലാതെ, എനിക്ക് ജീവനുണ്ടോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയിരുന്നു പലപ്പോഴും. മെസ്സഞ്ചറിൽ ഇടയ്ക്കിടെ വന്നിരുന്ന സൗഹൃദ സംഭാഷണങ്ങളും സുഖാന്വേഷണങ്ങളും ഞങ്ങളെ പരസ്പരം അടുപ്പിച്ചു. ഫോൺ നമ്പർ കൈമാറി ഫോൺവിളികളായി. അവൻ എന്റെ ജീവിതത്തിന്റെ,  ശ്വാസത്തിന് ഭാഗമായി.  അവനെക്കുറിച്ച് ഓർക്കാത്ത നിമിഷങ്ങൾ ഇല്ലാതായി സ്വപ്നങ്ങൾ കണ്ടുറങ്ങാനും തെളിയിച്ചതോടെ ഉണരാനും അവൻ എന്നെ ശീലിപ്പിച്ചു. എനിക്ക് അർഹതപ്പെട്ടത്  അറിഞ്ഞ് ആരും തന്നില്ലെങ്കിൽ ചോദിച്ചു വാങ്ങിച്ചെടുക്കാൻ അവൻ എന്നെ പഠിപ്പിച്ചു. ഇരുളടഞ്ഞ നാൾ വഴിയിലെവിടെയോ എനിക്ക് നഷ്ടപ്പെട്ടുപോയ മീരയെ അവൻ നേടിത്തന്നു. അവളോട് മാത്രം ഞാൻ എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞു.  എന്നെ ഞാനായി മനസ്സിലാക്കാൻ കഴിയുന്ന അവളുടെ മറുപടി" എഴുതപ്പെട്ട നിയമങ്ങളെക്കാൾ വിലപ്പെട്ടത് അല്ലേ മനുഷ്യന്റെ ജീവിതം". എന്നായിരുന്നു. 

ഞാൻ എന്റെ അരികിൽ വച്ചിട്ടുണ്ട്. രാവിലെ ഞാൻ എഴുന്നേൽക്കാൻ വൈകുന്നത് ഒരു പുതിയ കാര്യം അല്ലാത്തത് കൊണ്ടും, മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ജോലിക്കാരി ഉള്ളതുകൊണ്ടും അവർ രാവിലെ എന്നെ അന്വേഷിച്ച് വരാനിടയില്ല. വർഷങ്ങളായി രണ്ടു മുറികളിൽ ഉറങ്ങുന്നതു കൊണ്ട് ഭർത്താവ് ഞാൻ എഴുന്നേറ്റിട്ടില്ല എന്നറിയുന്നത് മീരയുടെ കോൾ വരുമ്പോഴായിരിക്കും. രാവിലെ അവൾ എന്നെ വിളിച്ചിട്ട് ഫോൺ കിട്ടാതാകുമ്പോൾ അദ്ദേഹത്തെ വിളിക്കും. അവളെ മാത്രമാകും എന്റെ നഷ്ടം ബാധിക്കുന്നത് പ്രാർത്ഥിക്കാം നിനക്കുവേണ്ടി ധൈര്യം കിട്ടാൻ. ഞാൻ ഇനി ശാന്തമായി ഉറങ്ങട്ടെ എത്രയും വേഗം നിന്റെ അടുത്തെത്താൻ എനിക്ക് തിടുക്കമായി നിന്റെ പേരിനോട് ചേർത്ത് എന്റെ പേര് വായിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നാളെ നമ്മുടെ ഫ്രണ്ട്സ് ഗ്രൂപ്പുകളിലെല്ലാം നിന്റെ ചരമവാർത്തയ്കും  ചർച്ചയ്ക്കും താഴെ എന്റെ ഫോട്ടോയും ആദരാഞ്ജലികളും വരും.... മരണത്തിലെങ്കിലും ആ ഭാഗ്യം എനിക്ക് കിട്ടുമല്ലോ...... 

കഥ -പെണ്ണൊരുത്തി

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like