ന്യൂജൻ ചെമ്മീൻ രുചി

ചെമ്മീൻ എന്നു പറയുമ്പോളെ വായിൽ വെള്ളം നിറയും, ഒരു തവണയെങ്കിലും ചെമ്മിൻ രുചി അറിഞ്ഞവർക്കറിയാം, അതിലും രുചിയുള്ളതൊന്നും വേറൊയില്ലാ എന്ന്

ചെമ്മീൻ എന്നു പറയുമ്പോളെ വായിൽ വെള്ളം നിറയും, ഒരു തവണയെങ്കിലും ചെമ്മിൻ രുചി അറിഞ്ഞവർക്കറിയാം, അതിലും രുചിയുള്ളതൊന്നും വേറൊയില്ലാ എന്ന് ,  കൊഞ്ച്, കാര, നാരൻ, ചൂടൻ, തുടങ്ങിയ പല ഇനം ചെമ്മീനുകൾ ഉണ്ട്. ഏതു തന്നെയായാലും, രുചിയിൽ കേമന്മാർ തന്നെ, 

കേരളത്തിൽ ചെമ്മീൻ കൂടുതലായി ഉപയോഗിക്കുന്നത് കൊച്ചിക്കാരാണ്. കൊച്ചിക്കാരുടെ സത്കാരത്തിൽ ചെമ്മീനെ പിടിച്ച് വളച്ചു കൂട്ടി ഒരു പാത്രത്തിൽവച്ച് മേശയിൽ വിളമ്പാതെ അത് പൂർണ്ണ മാവില്ല. 

കൊച്ചിയുടെ കായൽ രുചികളിൽ ഏറ്റവും പ്രധാനം ചെമ്മീൻ വിഭവങ്ങൾ തന്നെ, ചെമ്മീൻ വട, ചെമ്മീൻ തേങ്ങാ കൊത്ത് റോസ്റ്റ്, ചെമ്മീൻ ഫ്രൈ, ചെമ്മീൻ തീയൽ അങ്ങനെ ചെമ്മീൻ കൊണ്ട് ഉണ്ടാക്കുന്ന ഒരു പാട് നാടൻവിഭവങ്ങൾ ഉണ്ട്, കൂടാതെ സോസുകളും, ക്യാപ്സികവുമൊക്കെ ചേർത്ത ന്യൂജൻ ചെമ്മീൻ രുചികളും ഇന്ന് ആളുകൾ ഇഷ്ട്ടപ്പെടുന്നു.

എന്തിന് കൊച്ചീക്കാർക്ക്, എന്തെങ്കിലും പച്ചക്കറി ഉണ്ടാക്കണമെങ്കിലും അതിലേയ്ക്ക് ഇച്ചിരി ചെമ്മീൻ കൂടെ ഇടണം, അല്ലെങ്കിൽ പച്ചക്കറിക്കൊരു രുചിയില്ല എന്നു പറഞ്ഞു കളയും..

തക്കാളി ബിരിയാണിയും അല്പം കഥയും

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like