നേന്ത്രപ്പഴം കഴിച്ചാൽ അത് ഒരു ടോണിക്കിന്റെ ഫലം നൽകുമെന്ന് പറയപ്പെടുന്നു
- Posted on January 08, 2021
- Kitchen
- By enmalayalam
- 782 Views
ആരോഗ്യ- ബുദ്ധി ദായകമായ ഈ ഫലം ഭക്ഷിച്ചിരുന്നതുകൊണ്ടായിരിക്കണം ഭാരതത്തിലെ ഋഷികൾ അറിവിൻറെ ആഴികളായി വർത്തിച്ചിരുന്നത് എന്ന് ലാറ്റിൻ ജനത വിശ്വസിച്ചിരുന്നു. ആഫ്രിക്കകാരാണ് നേന്ത്രപ്പഴതിന് ബനാന എന്ന സുന്ദരനാമം നൽകിയത്. പിന്നീട് ഈ പേര് ഇംഗ്ലീഷുകാർ അങ്ങനെ തന്നെ സ്വീകരിച്ചു. നേന്ത്രപ്പഴംകൊണ്ടുള്ള ഒരുപാടു വിഭവങ്ങൾ മലയാളികൾക്കിടയിൽ സുപരിചിതമാണ്,
സ്വാദിഷ്ടമായ കേക്ക് നേന്ത്രപ്പഴം കൊണ്ടു തയാറാക്കുന്ന വീഡിയോ കാണാം
ലാറ്റിൻ ഭാഷയിൽ മുസാ സപ്പിയെന്റം എന്നാണ് നേന്ത്രപ്പഴത്തിന് നൽകിയിരിക്കുന്ന നാമം. മുസാ സപ്പിയെന്റം എന്നാൽ വിദ്വാന്മാരുടെഫലം എന്നർത്ഥം. ഭാരതത്തിൽ നേന്ത്രകൃഷി എന്ന് ആരംഭിച്ചു എന്ന് പറയുക അസാധ്യമാണ്. പ്രാചീനകാലം മുതൽ ഇത് ഉണ്ടായിരുന്നിരിക്കണം. അലക്സാണ്ടറുടെ ആക്രമണകാലത്ത് നേന്ത്രപ്പഴം സുലഭമായി ലഭിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
നേന്ത്രക്കായ ഒരു ലഘുഭക്ഷണം ആക്കാൻ എന്തുകൊണ്ടും യോഗ്യമാണ്.
തളർച്ച അകറ്റി ഉന്മേഷം നൽകുവാനുള്ള നേന്ത്രപ്പഴത്തിൽ കഴിവ് അപാരമാണ്. ഡെക്സ്‌ട്രൊസ്, ലെവ്യൂലോസ്, സുക്രോസ് എന്നീ മധുരത്തിൻറെ അംശങ്ങൾ അതിവേഗം ശരീരത്തിൽ സ്വീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഇതിൻറെ സവിശേഷത. പഴത്തിന്റെ മറ്റ് അംശങ്ങൾ ദഹിക്കുവാൻ ഏകദേശം രണ്ടു മണിക്കൂർ സമയം എടുക്കും.
വാനില സ്പോഞ്ചു കേക്കുണ്ടാക്കാം : ചരിത്രത്തിൽ ഇടം നേടിയ ഒരു കേക്കിന്റെ കഥയും കേൾക്കാം