മസിനഗുടി കാഴ്ച്ചകൾ...

ഇരുവശവും വനനിബിഡമായ പാതയിലൂടെയാണ് മസിനഗുഡിയിൽ സഞ്ചാരികൾ കാഴ്ചകണ്ടു പോകുന്നത്...

തമിഴ്നാട് സംസ്ഥാനത്ത്  നീലഗിരി  ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടൗൺ  ആണ് മസിനഗുടി.തേപ്പക്കാട് എന്ന സ്ഥലത്ത് നിന്നും ഏഴു കിലോമീറ്റർ ആണ് മസിനഗുഡിക്ക് ഉള്ളത്.പ്രശസ്തമായ ഹിൽ സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ അകലെയാണ് മസിനഗുടി സ്ഥിതിചെയ്യുന്നത്.ഇതൊരു വിനോദസഞ്ചാരകേന്ദ്രം ആണ്.


 ഇരുവശവും വനനിബിഡമായ പാതയിലൂടെയാണ് മസിനഗുഡിയിൽ സഞ്ചാരികൾ കാഴ്ചകണ്ടു പോകുന്നത്. ധാരാളം മാനും,  മയിലും, ആനയും, കാട്ടുപന്നിയും പാതയോരങ്ങളിൽ കാണാവുന്നതാണ്.സഞ്ചാരികൾക്ക് താമസിക്കാൻ ധാരാളം റിസോർട്ട് സൗകര്യവും, വനത്തിനുള്ളിൽ കാഴ്ചകൾ കാണുന്നതിനായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൻ്റെ  അംഗീകൃത നിരക്കോട് കൂടിയുള്ള ജീപ്പ് സവാരിയും ഉണ്ട്.ആന വളർത്തൽ കേന്ദ്രവും ഇവിടെയുണ്ട്.1120 - രൂപയാണ് അരമണിക്കൂർ ആനസവാരി ടിക്കറ്റ് നിരക്ക്.മസിനഗുഡിയിൽ വരുന്ന ഏതൊരു സഞ്ചാരിക്കും, നീലഗിരി കുന്നിലെ മഞ്ഞ് ഇറങ്ങുന്ന കാഴ്ച യും നയന മനോഹരമാണ്.


ആദിവാസി പാരമ്പര്യ ചികിത്സയ്ക്ക് ഒരു ആതുരാലയം - തലക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രം വയനാട്.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like