സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒന്നിച്ച്; പൊലീസ്, ബാങ്ക് മാനേജര്‍മാര്‍ സംയുക്ത മീറ്റിങ് സംഘടിപ്പിച്ചു
- Posted on September 28, 2025
- News
- By Goutham prakash
- 88 Views
*സ്വന്തം ലേഖകൻ*
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിലേക്ക് ബാങ്ക് ജീവനക്കാരുടെയും പോലീസിന്‍റെയും സംയുക്ത നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി, എറണാകുളം ജില്ലകളില്‍ ബാങ്ക് മാനേജര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ പങ്കാളികളാക്കി മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു.
മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംശയാസ്പദ അക്കൗണ്ടുകളും ചെക്ക് വഴിയുള്ള പിന്‍വലിക്കലുകളും കര്‍ശനമായി നിരീക്ഷിക്കുക, എ.ടി.എം. കൗണ്ടറുകള്‍ ഉള്‍പ്പെടെ CCTV നിരീക്ഷണം കൂടുതല്‍ ശക്തമാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, ബാങ്കുകളുടെ Security/ Alert സംവിധാനങ്ങള്‍, KYC ഇവ മെച്ചപ്പെടുത്തുക. NCRP പോര്‍ട്ടല്‍ വഴി ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് ഉടന്‍ കൈമാറി അടിയന്തര നടപടി ഉറപ്പാക്കുക, ബാങ്ക് ജീവനക്കാര്‍ക്ക് സൈബര്‍ സുരക്ഷ, സംശയകരമായ ഇടപാടുകള്‍ തിരിച്ചറിയല്‍, തട്ടിപ്പുനിരോധന നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം സംബന്ധിച്ച് സംയുക്ത മീറ്റിംഗില്‍ ചര്‍ച്ച ചെയ്തു. UPI fraud, Loan/Investment scam, Job scam എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ മുന്നറിയിപ്പോടെ ബോധവല്‍ക്കരിക്കുക, ബാങ്ക് പോലീസ് സൈബര്‍ ഹെല്‍പ്പ്ലൈന്‍ (1930) തമ്മിലുള്ള ഫാസ്റ്റ് ട്രാക്ക് കോഓര്‍ഡിനേഷന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക. ജില്ലകളില്‍ Cyber Police Bank Nodal Officer കൂട്ടായ്മകളുടെ സ്ഥിരം യോഗം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്തു.
