കെ.എസ്.ആർ.റ്റി.സി. ബസുകളിൽ സീറ്റ് സംവരണത്തിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.
- Posted on May 08, 2025
- News
- By Goutham prakash
- 106 Views
സ്വന്തം ലേഖിക.
കൊല്ലം : കെ.എസ്.ആർ.റ്റി.സി. ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത.
പ്രത്യേക പഠനങ്ങൾക്കും സ്ത്രീകൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ വിശദമായി പരിഗണിച്ച ശേഷവുമാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്ത്രീകൾക്ക് മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത് വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഗതാഗതവകുപ്പ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1989 ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 259(1) പ്രകാരമാണ് കെ.എസ്.ആർ.റ്റി.സി. ബസുകളിൽ മുൻനിര സീറ്റുകൾ സംവരണംചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് വിവേചനമല്ല. വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ ഒഴികെയുള്ളവയിൽ മറ്റ് യാത്രക്കാർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. കരുനാഗപ്പള്ളി സ്വദേശി ഇ.ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം സിറ്റിംഗ് ഇന്ന്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഇന്ന് (08/05/2025) രാവിലെ 10.30 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
