അതിജീവനത്തിനായ് പനങ്കാ തേടി ആദിവാസികൾ
- Posted on November 16, 2021
- Localnews
- By Deepa Shaji Pulpally
- 779 Views
കോറോണയെ തുടർന്ന് ആദിവാസി മേഖലയിൽ വന്ന തൊഴിലില്ലായ്മയാണ് മഴയെ പോലും അവഗണിച്ച് കാടുകയറാൻ ഇവരെ നിർബന്ധിതരാക്കിയത്
ഉപജീവനത്തിനായി കാടുകളിൽ നിന്ന് പനങ്കാ ശേഖരിച്ച് വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ. കോറോണയെ തുടർന്ന് ആദിവാസി മേഖലയിൽ വന്ന തൊഴിലില്ലായ്മയാണ് മഴയെ പോലും അവഗണിച്ച് കാടുകയറാൻ ഇവരെ നിർബന്ധിതരാക്കിയത്. പനങ്കുരുവിന് വിപണിയിൽ വിലവർദ്ധിക്കുന്നതിനാൽ ശേഖരിക്കുന്ന കായ്ക്ക് 45 - 50 രൂപ വരെ ലഭിക്കും. ഒരു പനയുടെ ചുവട്ടിൽ നിന്നും 15 -20 കി.ലോ കായ് വരെ ലഭിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളും, കാലാവസ്ഥയും ഇവർ കാര്യമായെടുക്കാറില്ല. പ്രധാനമായും പനങ്കാ വിപണിയിൽ ഉപയോഗിക്കുന്നത് എണ്ണ ഉല്പാദനത്തിനും പാൻമസാല നിർമ്മാണത്തിനുമാണ്.