ചക്ക ബിരിയാണി
- Posted on June 04, 2021
- Kitchen
- By Deepa Shaji Pulpally
- 697 Views
പശ്ചിമഘട്ടത്തിലും, മലേഷ്യയിലെ മഴക്കാടുകൾക്കിടയിലുള്ള പ്രദേശത്തുമാണ് ചക്കയുടെ ഉത്ഭവം. ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ ഇന്ന് നിലവിൽ ഉണ്ട്. ഇതിൽ സ്വദിഷ്ഠമായ വിഭവമാണ് ഇറച്ചിയും, ചക്കയും ചേർത്ത് തയ്യാറാക്കുന്ന ചക്ക ബിരിയാണി.
പാചകരംഗത്ത് നിരവധി പുതിയ, പഴയ രുചികൂട്ടുകൾ കാഴ്ച്ചവെച്ച് എല്ലാർക്കും പ്രിയങ്കരിയായ അന്നമ്മ ചേടത്തി തന്നെ ഉണ്ടാക്കിയാലോ. 80 ആം വയസ്സിലും അന്നമ്മ ചേടത്തി തന്റെ പാചക യാത്ര തുടരുന്നു.
വയനാട് ജില്ലയിൽ 90- ഓളം അഗതികൾ മാത്രം താമസിക്കുന്ന നടവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന " ഓശാനം " ഭവനി ൽ അന്തേവാസികൾക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു ഒരുകാലത്ത് അന്നാമ്മച്ചേടത്തി.
പിന്നീട് പ്രദേശവാസിയായ സച്ചിനാണ് അവരെ യൂട്യൂബിന് പരിചയപ്പെടുത്തിയത്. ഇന്ന് ടി.വി പ്രോഗ്രാമി ലൂടെയും, യൂട്യൂബിലൂടെയും ഏറെ സുപരിചിതയായ അന്നാമ്മ ചേടത്തിയുടെ ചക്ക ബിരിയാണി നമുക്ക് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം.