വ്യോമാതിർത്തി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികരെ കൈകാര്യം ചെയ്യുന്നതിനായി, ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.

അന്താരാഷ്ട്ര വ്യോമാതിർത്തി അടച്ചതിന്റെയും വിമാനയാത്രാ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, ഒട്ടേറെ വ്യോമ പാതകളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് വിമാന യാത്രാ ദൈർഘ്യം വർദ്ധിക്കുന്നതിനും, വിവിധ  ആവശ്യങ്ങൾക്കുള്ള സാങ്കേതിക സ്റ്റോപ്പിനും കാരണമാകുന്നു. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, സുരക്ഷ, നിയന്ത്രണങ്ങൾ എന്നിവ നിരന്തരം ഉറപ്പാക്കുന്നതിന്, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എല്ലാ വിമാനക്കമ്പനികളോടും അടിയന്തര പ്രാബല്യത്തോടെയുള്ള മെച്ചപ്പെട്ട  നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു.


നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രധാന നടപടികൾ :


സുതാര്യമായ ആശയവിനിമയം:


വ്യോമ പാതയിലെ മാറ്റങ്ങൾ, യാത്രാ സമയത്തിലെ വർദ്ധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസ്സങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണം.  ഈ ആശയവിനിമയം ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവിടങ്ങളിലും  ഡിജിറ്റൽ അലേർട്ടുകൾ എന്നിവ മുഖേനയും  നടപ്പിലാക്കണം.


വിമാനത്തിനുള്ളിലെ മെച്ചപ്പെട്ട സേവനങ്ങൾ:


വിമാന യാത്രയിലുത്തിലുടനീളം മതിയായ ഭക്ഷണം, കുടിവെള്ളം, പ്രത്യേക ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കിക്കൊണ്ട്. ഏതെങ്കിലും സാങ്കേതിക സ്റ്റോപ്പ് ഓവറുകൾ ഉൾപ്പെടെ, യഥാർത്ഥ യാത്രാ സമയം അടിസ്ഥാനമാക്കി ഭക്ഷണ വിതരണം പരിഷ്ക്കരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ആരോഗ്യ ജാഗ്രത:


വിമാനത്തിനുള്ളിൽ മരുന്നുകളും ഉപകരണങ്ങളും അടക്കമുള്ള മെഡിക്കൽ സപ്ലൈ ആവശ്യത്തിന് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പുവരുത്തുകയും സാങ്കേതിക സ്റ്റോപ്പിന് സാധ്യതയുള്ള വിമാനത്താവളങ്ങളിൽ അടിയന്തര സേവനങ്ങളുടെ ലഭ്യത പരിശോധിക്കുകയും വേണം.


ഉപഭോക്തൃ പിന്തുണാ സന്നദ്ധത:


കാലതാമസം, നഷ്ടപ്പെട്ട കണക്ഷൻ ഫ്ലൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള  നടപടികൾ പ്രകാരം, സഹായധനമോ നഷ്ടപരിഹാരമോ നൽകാൻ കോൾ സെന്ററുകളും ഉപഭോക്തൃ സേവന സംഘങ്ങളും സജ്ജമായിരിക്കണം.


പ്രവർത്തന ഏകോപനം:


വിമാന പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനം, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, വിമാനത്തിനുള്ളിലെ സേവനങ്ങൾ, ആരോഗ്യ രംഗത്തെ പങ്കാളികൾ എന്നിവർക്കിയിൽ തടസ്സരഹിത ഏകോപനം അത്യാവശ്യമാണ്.


എല്ലാ വിമാനക്കമ്പനികളും ഈ നിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സിവിൽ ഏവിയേഷൻ ആവശ്യകതകൾ (CAR) പ്രകാരമുള്ള  നടപടികൾക്ക് കാരണമായേക്കാം. ഈ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മേൽപ്പറഞ്ഞ കാര്യങ്ങൾ  പ്രാബല്യത്തിൽ തുടരും.

Author
Citizen Journalist

Goutham prakash

No description...

You May Also Like