മാലിന്യ സംസ്‌കരണം; ആമ്പല്ലൂരിനും ഗുരുവായൂരിനും കോഴിക്കോടിനും പുരസ്‌കാരം
- Posted on April 13, 2025
- News
- By Goutham prakash
- 117 Views
 
                                                    തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനം നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും കോഴിക്കോട് കോര്‍പറേഷനും അര്‍ഹരായി. പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ മണിയൂര്‍ രണ്ടാം സ്ഥാനവും ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ ജില്ലയിലെ ആന്തൂരും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയും മുനിസിപ്പാലിറ്റികളുടെ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തൃശൂര്‍ കോര്‍പറേഷനാണ് കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ആറ്റുകാല്‍ പൊങ്കാല, സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്നീ പരിപാടികളുമായി ബന്ധപ്പെട്ടു മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തിരുവനന്തപുരം കോര്‍പറേഷന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. വൃത്തി 2025ന്റെ സമാപന സമ്മേളനത്തില്‍വച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

 
                                                                     
                                