മതം രാഷ്ട്രത്തെ നശിപ്പിക്കുന്ന വിഷമാണോ? - ഫാദർ.തോമസ് കക്കുഴിയിൽ

"വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന സന്ദേശങ്ങൾ എത്രവലിയ മതനേതാക്കൾ തന്നെ പറഞ്ഞാലും അവ നമ്മൾ തള്ളിക്കളയണം." "മതത്തെ സംരക്ഷിക്കാനായി മതമൂല്യങ്ങൾ നശിപ്പിക്കരുത് "

ഈ കാലഘട്ടത്തിലെ തിന്മയെ തിരിച്ചറിയുക. " തിന്മ പ്രവൃത്തികൾ " മനുഷ്യരാശിയുടെ ആരംഭം മുതൽ എല്ലാ കാലഘട്ടങ്ങളിലും നിലനിൽക്കുന്ന യാഥാർത്ഥ്യമാണ്. വ്യക്തി-അടിസ്ഥിത തിന്മകളും,സാമൂഹ്യ-അടിസ്ഥിത തിന്മകളും ഉണ്ട്. അതായത് വ്യക്തികളിൽ മാത്രമൊതുങ്ങുന്ന തിന്മകളും സമൂഹം ചേർന്ന് നടത്തുന്ന തിന്മകളും. ഇവ രണ്ടിനെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നത് ചരിത്രത്തിൽ കാലഘട്ടത്തിലും ഉണ്ടായിട്ടില്ല.

എങ്കിലും ചില മഹാത്മാക്കളായ ആത്മീയഗുരു കളുടെയും നല്ല സമൂഹ പരിഷ്കർത്താക്കളുടെ യും മാതൃകപരമായ ജീവിതത്തിലൂടെയും നന്മയിലേക്ക് നയിക്കുന്ന സന്ദേശങ്ങൾ മുഖേനയും സാമൂഹ്യതിന്മകൾ കുറയുന്നതായി നമുക്ക് കാണാൻ കഴിയും. 

വ്യക്തികൾ മൂലമുണ്ടാകുന്ന തിന്മകൾക്ക് ഒരേ സ്വഭാവമാണ് എല്ലാ കാലഘട്ടത്തിലും ഉള്ളത്. ഉദാ:-ചതി, സ്വാർത്ഥത, കൊല, മോഷണം, കൈക്കൂലി തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. എന്നാൽ സമൂഹ-അടിസ്ഥിത തിൻമകൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമാണ്.

വർഗീയ വിവേചനം, ഉച്ചനീചത്വം, ഒരു സമൂഹത്തെ അടിമയായി കാണുക, സ്ത്രീകളെ  അടിമ ആയി കാണുക, സ്ത്രീധനം ചോദിച്ചു വാങ്ങുക തുടങ്ങിയവ  ഇതിനുദാഹരണമാണ്.  എന്നാൽ പല മഹാത്മാക്കളുടെ ത്യാഗപരമായ ജീവിതത്തിലൂടെയും,  നല്ല പ്രബോധനത്തിലൂടെയും ഇവ പൂർണമായി മാറിയില്ലെങ്കിലും ഒത്തിരി മാറ്റങ്ങൾ സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണ്.

എന്നാൽ കുറച്ചുനാളുകളായി, ഭാരതത്തിലും, പ്രത്യേകിച്ച് മതസൗഹാർദത്തിന്റെ നാടായി അറിയപ്പെട്ടിരുന്ന കേരളത്തിലും മതങ്ങൾ തമ്മിൽ വിദ്വേഷവും വെറുപ്പും വർദ്ധിക്കുകയും, സഹോദരങ്ങൾ തമ്മിൽ കലഹങ്ങൾക്കും അകൽച്ചയും കാരണമായി കൊണ്ടിരിക്കുന്നു. മനസ്സിൽ ആത്മീയ ബോധവും ധാർമികബോധവും ഇല്ലാതെ, തൻറെ മതത്തെ സ്നേഹിക്കുന്നു എന്ന പേരിൽ മറ്റു മതത്തെ വെറുക്കുമ്പോൾ ആണ് "മതമൗലികത" ഉടലെടുക്കുന്നത്.

ഈ തരത്തിലുള്ള മതനേതാക്കൾ, മതത്തെ സംരക്ഷിക്കുന്നതിനായി തന്റെ മതത്തിൻറെ തന്നെ മതമൂല്യങ്ങൾ വലിയ കഴിക്കുന്നു. ഇവരുടെ ആദർശമില്ലാത്ത ജീവിതവും വിദ്വേഷം നിറഞ്ഞ സന്ദേശങ്ങളും കേട്ട് അനേകർ മതത്തെ വെറുക്കുകയും, ആത്മീയ കാര്യങ്ങളിൽ നിന്ന് അകലുകയും ചെയ്യുന്നു.

ആത്മീയ ബോധവും ധാർമികബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ ഇവ വളർത്തിയെടുക്കേണ്ട മതനേതാക്കൾ തന്നെ ഇവ നശിപ്പിക്കുന്നത് വേദനാജനകമാണ്. "വിദ്വേഷവും വെറുപ്പും ഉളവാക്കുന്ന സന്ദേശങ്ങൾ എത്രവലിയ മതനേതാക്കൾ തന്നെ പറഞ്ഞാലും അവ നമ്മൾ തള്ളിക്കളയണം."

" മതത്തെ സംരക്ഷിക്കാനായി മതമൂല്യങ്ങൾ നശിപ്പിക്കരുത്. "

"സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം അല്ലാതെ വേറെ ഒരു ആയുധവും കൊണ്ട് നടക്കരുത്."

Fr. Thomas Kakkuzhiyil OFM Cap

യുവജനങ്ങളുടെ മനശാസ്ത്രം എന്താണ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like