സ്റ്റ്യൂവിന്റെ ചരിത്രം കണ്ട് കണ്ണ് തള്ളണ്ട
- Posted on June 28, 2021
- Kitchen
- By Remya Vishnu
- 636 Views
ആരാവും ആദ്യം സ്റ്റ്യൂ ഉണ്ടാക്കിയത്..... സ്റ്റ്യൂ ഉണ്ടാക്കുന്നതിന്റെ കൂടെ കുറച്ചു ചരിത്രവും കൂടെ പഠിച്ചാൽ ഇത്തിരി ടേസ്റ്റ് കൂടാൻ സാധ്യതയുണ്ട് ... മലയാളത്തിൽ ഇഷ്ട്ടൂ എന്ന പേരും നിലവിലുണ്ട് .
ഇഷ്‌ടുവിനുമുണ്ട് ചരിത്രത്തിലൊരിടം. ഇംഗ്ലീഷിലെ സ്റ്റ്യൂ ആണ് പിന്നീട് മലയാളികളുടെ ഇഷ്ടു ആയി മാറിയത്. പുരാതന കാലം മുതൽ തന്നെ സ്റ്റ്യൂ ഉണ്ടാക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. ബി സി നാലാം നൂറ്റാണ്ടിലാണ് ആദ്യമായി ഇതുണ്ടാക്കിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
മറ്റുചില പഠനങ്ങളിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റ്യൂവിന്റെ തെളിവുകൾ ജെമോൺ കാലഘട്ടത്തിൽ ജപ്പാനിൽ നിന്നാണ് കണ്ടെത്തിട്ടുള്ളത് എന്ന് പറയുന്നു .
ആമസ്റ്റ്യൂ കേട്ടിട്ടുണ്ടോ?
ആമസോണിയൻ ഗോത്ര വംശജരുടെ ഇടയിലാണ് ഇത് ആദ്യം കണ്ടെത്തുന്നത്. ആദ്യ കാലത്തെ സ്റ്റ്യൂ മാംസം കൊണ്ടും മൽസ്യം കൊണ്ടും ഉള്ളതായിരുന്നു. ആമസോണിയൻ ഗോത്രങ്ങൾ ആമയുടെ കുടലുകളും മറ്റ് പല ചേരുവകളും ആമത്തോടിൽ ഇട്ട് തിളപ്പിച്ചാണ് സ്റ്റ്യൂ പാകം ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു
പിന്നീട് റോമൻ കുക്കറി പുസ്തകമായ അപ്പീഷ്യസിൽ സ്റ്റ്യൂവിന്റെ പാചകക്കുറിപ്പുകളിൽ സ്റ്റ്യൂ പാകം ചെയ്തിരുന്നത് കാണാവുന്നതാണ് , ഇതിന് ഏകദേശം 8,000 വർഷമോ അതിൽ കൂടുതലോ പഴക്കമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
അതിനുശേഷം പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ടെയ്‌ലെവന്റ് എന്ന് പേരുള്ള ഫ്രഞ്ച് പാചകക്കാരൻ ഫ്രഞ്ച് ഭാഷയിലെഴുതിയ ഏറ്റവും പഴയ പാചകപുസ്തകത്തിലും വിവിധ തരത്തിലുള്ള സ്റ്റ്യൂവിനെ കുറിച്ച് പറയുന്നുണ്ട്.
ബൈറണിന്റെ "ദി ഡെവിൾസ് ഡ്രൈവ്" എന്ന പുസ്തകത്തിലും 'ഐറിഷ് സ്റ്റ്യൂ ' നെ കുറിച്ച് പരാമർശിചച്ചിട്ടുണ്ട്.
ഇത്രയുമൊക്കെ അറിഞ്ഞപ്പോൾ ഒരു അഭിമാനമൊക്കെ തോന്നുന്നില്ലേ ഒരു പാട് രാജ്യങ്ങൾ കടന്ന് ഒരു പട് വർഷങ്ങളിലൂടെ ഒത്തിരി തലമുറകളിലൂടെ കടന്ന് വന്നൊരു വിഭവമാണല്ലോ നമ്മളും ഉണ്ടാക്കുന്നത് എന്നോർത് .
കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ, ഏത് വിശേഷ ദിവസമായാലും ഒഴിച്ചുകൂടാൻ കഴിയാത്തൊരു വിഭവമണ് സ്‌റ്റ്യൂ. ഏത് പാചക പുസ്കത്തിൽ നോക്കി ഉണ്ടാക്കിയാലും,ഏതു രാജ്യങ്ങളൊക്കെ കറങ്ങിയാലും കേരളത്തിലെ ക്രിസ്ത്യൻ തറവാട്ടിലെ അമ്മച്ചിമാര് ഉണ്ടാക്കുന്ന സ്‌റ്റ്യൂവിന്റെ രുചി മറ്റൊരിടത്തു നിന്നും കിട്ടാൻ സാധ്യതയില്ല.
നമ്മടെ ഡൈനിങ്ങ് ടേബിളിനു മുകളിൽ വർഷങ്ങളുടെ പാരമ്പര്യത്തിന്റെ തെല്ലൊരഹങ്കാരത്തോടെ തല ഉയർത്തിപ്പിടിച്ച് നമ്മുടെ ഇഷ്ടു രാജാവിരിക്കും. ഇനി ഒരു ആയിരം വർഷം കഴിഞ്ഞാലും ഇഷ്ടു ഇതു പോലെ തന്നെ നിലനിൽക്കും.