നജസ്സ്,,ഫിലിം പോസ്റ്റർ,രണ്ടു നായക്കുട്ടികള്‍ പ്രകാശനം ചെയ്തു
- Posted on April 28, 2025
- News
- By Goutham prakash
- 114 Views
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു നായക്കുട്ടികള്‍ ചേര്‍ന്ന് 'നജസ്സ്' എന്ന സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. നജസ്സില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച കുവിയും മറ്റൊരു നായകുട്ടിയായ ട്യൂട്ടും ചേര്‍ന്നാണ് 'നജസ്സി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും ഗാനരചയിതാവുമായ മുരളി നീലാംബരി, നടന്‍ കൈലാഷ്, അമ്പിളി ഔസേപ്പ്, സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്, പബ്ലിസിറ്റി കോഡിനേറ്റര്‍ വിഷ്ണു രാംദാസ് എന്നിവര്‍ സംസാരിച്ചു. നായിക വേഷം അവതരിപ്പിച്ച നായ കുവിയെ കൈലാഷും കുവിയുടെ ട്രെയിനറായ അജിത്ത് മാധവനെ അമ്പിളി ഔസേപ്പും പൊന്നാട അണിയിച്ച് ആദരിച്ചു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരങ്ങളും പ്രേക്ഷക ശ്രദ്ധയും നേടിക്കഴിഞ്ഞ 'നജസ്സ്' മെയ് 29-ന് പ്രദര്‍ശനത്തിനെത്തും.
