ഈ ബുൾ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഈ ബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

പ്രമുഖ മലയാളം വ്ലോഗർമാരായ ഈ ബുൾ ജെറ്റ്ന്റെ വാഹന രജിസ്‌ട്രേഷൻ  മോട്ടോർ വാഹന  വകുപ്പ് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ ആണ് റദ്ദാക്കിയത്. കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ ഇവർക്കെതിരെ  കഴിഞ്ഞ ദിവസം പോലീസ് നടപടിയെടുത്തിരുന്നു.

അൾട്ടറേഷനുമായി ബന്ധപ്പെട്ട് കുറച്ചു ദിവസം  മുൻപ് ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്നലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ  ഇരുവരും  ആർ ടി ഓഫീസിൽ എത്തി സംഘർഷമാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെയെല്ലാം തുടർ നടപടിയായിട്ടാണ് ആർട്ടിക്കിൾ 53 (1A) പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകിയത്.

വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു.  തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ  ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഈ ബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തത് സംബന്ധിച്ചു അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ്  സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഈ ബുൾ ജെറ്റ് പോലീസ് കസ്റ്റഡിയിൽ

Author
Citizen journalist

Krishnapriya G

No description...

You May Also Like