ഒട്ടക പാലിന്റെ പോഷകഗുണങ്ങൾ

ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയിട്ടുള്ള  ഒട്ടക പാലിന്റെ വിശേഷങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം

സഹസ്രാബ്ദങ്ങൾക്കു മുൻപ് ഒട്ടകങ്ങളെ വളർത്തിയ ശേഷം അതിന്റെ പാൽ  മരുഭൂമിയിലെ സഞ്ചാരികളും,  നാടോടികളും ഉപയോഗിച്ചിരുന്നതായി ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടകങ്ങളെ മരുഭൂമിയിലൂടെ മേയ്ക്കാൻ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന  ഇടയന്മാർ ഇതിന്റെ പാല് മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പശുവിൻ പാൽ പോലെ വെളുത്ത നിറമാണ് ഒട്ടകത്തിന്റെയും പാലും. എന്നാൽ ഇതിന്റെ പാലിന് നല്ല രുചിയും കട്ടിയും, ചിലപ്പോൾ ഉപ്പുരസവും  സുഗന്ധവും ഉള്ളതാണ്.

ഒട്ടക പാലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

പ്രകൃതിദത്തമായ AHAS ഘടകങ്ങൾ ഒട്ടക പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് കേടായ ചർമ്മത്തെ പുറംതള്ളാൻ സഹായിക്കുന്നു. വിറ്റാമിൻ ഡി,സി, ഇരുമ്പ്  ധാരാളം ഇതിലടങ്ങിയിരിക്കുന്നു. ഒട്ടക പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമത്തിന്റെ നിറത്തിനും, തിളക്കത്തിനും സഹായിക്കും. ഒട്ടകപ്പാൽ സ്വയം രോഗപ്രതിരോധത്തിനുള്ള പ്രതിവിധിയായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കപ്പ വാട്ട് കണ്ടിട്ടുണ്ടോ?

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like