രസഗുളയുടെ ചേട്ടനാണോ റാസ്മലായി?
- Posted on July 29, 2021
- Kitchen
- By Remya Vishnu
- 464 Views
ഇന്നിത്തിരി മധുരമായാലോ.. മലയാളികൾക്ക് സത്യത്തിൽ പരമ്പരാഗതമായി കിട്ടിയ മധുര പലഹാരങ്ങൾ കുറവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പഞ്ചസാര ചേർത്ത മധുര പലഹാരങ്ങൾ പലതും മറ്റു ദേശങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് എത്തിയവയാണ്. അതിൽ ഒന്നാണ് "റസ്മലയി " എന്ന വിഭവം.
ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ഒരു വിഭവമാണിത്. ഉണ്ടാക്കിയെടുക്കാൻ ഇച്ചിരി മിനക്കേടാണ്. എങ്കിലും വളരെ പോഷക സംഭുഷ്ടമായ ഒരു മധുര പലഹാരമാണിത്. വിവിധ സ്ഥലങ്ങളിൽ റാസ് മലയി നിർമ്മിക്കുന്നുണ്ടെങ്കിലും ബംഗ്ലാദേശും, കൊൽക്കത്തയുമാണ് ഇതിന്റെ പ്രധാന ഇടങ്ങളായി കരുതപ്പെടുന്നത്. പുതിയ റെസിപ്പികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന പുതു തലമുറയ്ക്ക് പരീക്ഷിക്കാവുന്ന നല്ലൊരു വിഭവമാണിത്.
പാക്കിസ്ഥാനിലെയും ഒരു പ്രിയപ്പെട്ട വിഭവമാണിത്. ഒരോ നാടുകളിലും പലരീതിയിലാണ് ഇത് പറയപ്പെടുന്നത്. ബംഗാളിൽ ഇതിനെ റോസോമാലൈ എന്നും. ഒഡിയയിൽ റാസമാലി എന്നും. ഹിന്ദിയിൽ റാസ്മലായ് എന്നും ഒക്കെയാണ് പറയപ്പെടുന്നത്..
എന്തായാലും നമ്മുക്കിന്ന് റാസ്മലായ് പരീക്ഷിക്കാം. പാല് പിരിയിച്ച് ഊറ്റി പിഴിഞ്ഞെടുത്ത് അതിനെ ഉടച്ചു മയപ്പെടുത്തി കുഞ്ഞുരു ഉകളാക്കി പഞ്ചസാരയാലയ നിര വേവിച്ചെടുത്ത് .......... ഒരു കിതപ്പൊക്കെ വരുന്നില്ലേ.......... സാരമില്ലെന്നേ ആദ്യം ഉണ്ടാക്കി നോക്കുമ്പോൾ മാത്രമാണ് കുറച്ചു ബുദ്ധിമുട്ട് പിന്നെ ഈസിയായി കോളും.. ഉണ്ടാക്കിക്കഴിഞ്ഞ് രുചിച്ചു നോക്കുമ്പോൾ ചിലപ്പോൾ ഇത് നമ്മുടെ രസഗുള യുടെ ചേട്ടനായിട്ടു വരുമോ എന്ന് ചിന്തിച്ചിൽ തെറ്റൊന്നുമില്ല.