അവന്റെ ഉള്ളിൽ ഒരു തീ ഉണ്ട്

ഡെന്നിസ് എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിലെ മൂല്യമുള്ള എഴുത്തുകാരനായ കഥ 

1985  ഇപ്പോൾ പെയ്യുംപോലെ തന്നെ പെരുമഴ,  രാത്രിയുടെ ഇരുട്ടിൽ ഡെന്നിസ് എന്ന ചെറുപ്പക്കാരൻ ആ മഴ നനഞ്ഞു നടന്നു വരുന്നു. നോർത്തിലേക്കുള്ള ലാസ്റ്റ് ബസ് പോയതിനാലാണ് അയാൾക്ക് നടക്കേണ്ടി വന്നത്. നഗരത്തിൽ ഓട്ടോറിക്ഷയുണ്ട് എന്നാൽ ഓട്ടോറിക്ഷ പിടിച്ചു പോകാനുള്ള പണമപ്പോൾ  കയ്യിലില്ല. അയാൾ ദുഃഖിതനും നിരാശനുമാണ്. മഹാരാജാസ് ജംഗ്ഷനു അടുത്ത് നിന്ന് നോർത്തിലെ തന്റെ ചെറിയ മുറി ലക്ഷ്യമാക്കിയാണ് നനഞ്ഞുള്ള ഈ വരവ്. 5 കിലോമീറ്റർ നടന്നാലേ നോർത്തിലെ തന്റെ മുറിയിലേക്ക് എത്താൻ സാധിക്കൂ..  അദ്ദേഹത്തിന്റെ ദുഃഖത്തോടെയും നിരാശയോടെയുമുള്ള ഈ നനഞ്ഞുവരവിനു ഒരു കാരണമുണ്ട്.  താൻ വലിയ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ആദ്യമായി എഴുതിയ തിരക്കഥ കൊള്ളില്ല എന്നും, കഥ തരക്കേടില്ല എന്നാൽ  അത് സിനിമ ആകണമെങ്കിൽ മറ്റൊരാൾ അത് തിരുത്തിഎഴുതണമെന്നും പറഞ്ഞുകൊണ്ട് ഡയറക്ടർ തന്നെ ആ പ്രോജെക്ടിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ധാരാളം സിനിമകൾ കാണും, ആഴത്തിലുള്ള വായനശീലം തനിക്കുണ്ട്. ഒരുപാട് പുസ്തകങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കും , ഇതുകൊണ്ടുണ്ടായ മിനിമം ഭാഷാപരിചയം വെച്ച് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്‌. താൻആദ്യമായി  ഒരു തിരക്കഥ എഴുതിയിരിക്കുന്നു, അത് സിനിമയാകാൻ പോകുന്നു എന്നൊക്ക വീട്ടുകാരും നാട്ടിലുള്ളവരും അറിഞ്ഞിരുക്കുന്നു,  പുതിയ ഒരു റൈറ്റർ വരുന്നു എന്ന്  ചില സിനിമ വാരികകളിലും വന്നിരിക്കുന്നു. എന്നാൽ തന്റെ ഈ സ്വപ്നങ്ങളെയൊക്കെ നിരാകരിച്ചുകൊണ്ട് താൻ ആ സിനിമയിൽ നിന്നും പുറത്തായമട്ടിലായിരിക്കുന്നു. ഈറൻ സന്ധ്യ എന്നായിരുന്നു ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് പ്രധാന റോളിൽ.  സംവിധായകൻ തന്റെ തിരക്കഥ കൊള്ളില്ല എന്ന് പറഞ്ഞുകൊണ്ട് അത് അന്നത്തെ മറ്റൊരു വലിയ തിരക്കഥാകൃത്തിനെക്കൊണ്ട് തിരുത്തി  എഴുതാൻ ഏൽപ്പിച്ചത് മൂലം തനിക്കിനി ആരും ഒരവസരവും നൽകില്ല എന്നയാൾ ആശങ്കപ്പെട്ടു. അങ്ങനെ മഴ മുഴുവൻ നനഞ്ഞു നടന്ന് അവശനും നിരാശനുമായെത്തിയ ഡെന്നിസിനെ സുഹൃത്തായ അശോക് ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നു.  അങ്ങനെ ദിവസങ്ങൾ കടന്നുപോകുന്നു .  2 മാസങ്ങൾക്ക് ശേഷം  ഡെന്നിസിന്റെ മാതാവിന്റെ വീടിന് സമീപ വാസിയായ നിർമാതാവ് ജോയ്തോമസ് ഡെന്നിസിനെ അന്വേഷിച്ചെത്തുന്നു. എടാ ഡെന്നിസ് നീ കഥയൊക്കെ എഴുതുമോ. കോളേജിൽ 5 വർഷം പഠിച്ചിട്ടു മാഗസിനിൽ ഒരു വരിപോലും എഴുതാത്ത നീ എങ്ങനെയാടാ ഇതൊക്ക എഴുതിയത്. ഡെന്നിസ് പറഞ്ഞു  :എടോ ജോയി ഞാൻ എഴുതിയിട്ടൊന്നും ശെരിയായില്ലടോ         ജോയി :  ആര് പറഞ്ഞു ശെരിയായില്ലയെന്നു. 


 ഈറൻസന്ധ്യ എന്ന ചിത്രത്തിൽ  സംവിധായകൻ ജേസിയുടെതും തിരക്കഥയിൽ ചില തിരുത്തുകൾ വരുത്തിയ ജോൺപോൾ സാറിന്റേതുമല്ലാത്ത, നിന്റേത് മാത്രമായ ചില ടച്ചസുകൾ ആ ചിത്രത്തിലുണ്ട് . ഇത് പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ മമ്മൂട്ടിയാണ്. നീ ഓക്കേ ആണെങ്കിൽ നമുക്ക് ഒരു സിനിമ ചെയ്യാം. നിന്റെ എഴുത്ത് മമ്മൂട്ടിക്ക് വിശ്വാസം ആണെന്നാണ് പറഞ്ഞത്. നിരാശയോടെ ജീവിച്ച ഡെന്നീസിന്റെ ഉള്ളിൽ കുളിർമഴ പെയ്തപോലെയായി ജോയിയുടെ വാക്കുകൾ.അങ്ങനെ 3 മാസക്കാലം കൊണ്ട് പുതിയൊരു  സിനിമ തിരക്കഥ പൂർത്തിയാക്കി ഡെന്നിസ്.  തന്റെ പുതിയ തിരക്കഥയുമായി സംവിധായകൻ ജോഷിയെ ചെന്ന് കാണുവാൻ ജോയി ഡെന്നിസിനോട് ആവശ്യപ്പെടുന്നു. ജോഷി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തേക്കടിയിലാണ്. ഡെന്നിസ് തന്റെ തിരക്കഥയുമായി  ജോഷിയുടെ സമീപം എത്തുന്നു. നിർമ്മാതാവ് ജോയ് പറഞ്ഞിട്ടാണ് താൻ വന്നതെന്ന് അറിയിക്കുകയും സ്ക്രിപ്റ്റ് കൈമാറുകയും ചെയ്യുന്നു. സ്ക്രിപ്റ്റ് കയ്യിൽ വാങ്ങിയ ശേഷം ജോഷി അസിസ്റ്റന്റ് ഡിറക്ടറോട്‌ പറഞ്ഞു : ഒരു മുപ്പതു മിനിറ്റ് ഞാൻ വരുന്നു.  ഇത് കേട്ട് ഡെന്നിസ് ഒന്ന് ഞെട്ടി  കാരണം വെറും മുപ്പതു മിനിറ്റുകൊണ്ട് ഒരു  സ്ക്രിപ്റ്റ് മുഴുവൻ വായിക്കാൻ കഴിയില്ല. കൂടാതെ തന്റെ കൂടെയുള്ള മറ്റൊരു റൈറ്ററോട് ജോഷി പറഞ്ഞു ഡാ നീ പോകരുത് ഒന്ന് വെയിറ്റ് ചെയ്യണം.  തന്റെ സ്ക്രിപ്റ്റ് വായിച്ചു തന്നോടൊരു നോ പറയാനാവും ജോഷിയുടെ പുറപ്പാട് എന്ന് ഡെന്നിസ് ഭയപ്പെട്ടു. ഒരു സീൻ വായിക്കുന്നു..  രണ്ടാം സീൻ വായിക്കുന്നു... മൂന്നാം സീൻ വായിക്കുന്നു.. അങ്ങനെ ഒരു പതിനഞ്ചു സീനോളം വായിച്ച ശേഷം ജോഷി പറയുന്നു  :അതേയ് ഉച്ചവരെ ഷൂട്ടിംഗ് ഇല്ല.. ഉച്ചവരെ ഇരുന്ന് അദ്ദേഹം മുഴുവൻ സ്ക്രിപ്റ്റ് വായിച്ച ശേഷം ജോഷി ഡെന്നീസിനോട്  പറയുന്നു: മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നാണ് ഇതെന്ന് ഞാൻ പറയില്ല എന്നാൽ ഞാൻ ഈ ഇത്രയും കാലം ചെയ്ത സിനിമകളേക്കാൾ ഏറെ മികച്ച സ്ക്രിപ്റ്റ് ആണിത്. നമ്മൾ ഇത് ചെയ്യുന്നു. അവിടെ ഇരുന്ന മറ്റൊരു റൈറ്ററോടായി ഡെന്നിസ് കേൾക്കാതെ  ജോഷി : എടാ ഡെന്നിസ് നമ്മൾ കരുതിയ പോലെയല്ല  അവന്റെ ഉള്ളിൽ ഒരു തീ ഉണ്ട്.   നിറക്കൂട്ട് എന്ന ചിത്രം അങ്ങനെ പിറവിയെടുക്കുന്നു.  ഡെന്നിസ് എന്ന ചെറുപ്പക്കാരൻ മലയാള സിനിമയിലെ മൂല്യമുള്ള എഴുത്തുകാരനുമായി മാറുന്നു...

കടപ്പാട്

തിരക്കഥയുടെ കഥ ഭാഗം - 5

Author
Sub-Editor

Sabira Muhammed

No description...

You May Also Like