വൻ പ്രതിഫലം അഭിനേതാക്കൾക്ക് നൽകി,, രാമായണ,, ഫിലിം വരുന്നു.

സി.ഡി. സുനീഷ്


രാമായണ' സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെയും യഷിന്റെയും പ്രതിഫല വിവരങ്ങള്‍ പുറത്ത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ രാമനും രാവണനുമായാണ് സൂപ്പര്‍താരങ്ങള്‍ എത്തുക. സീതയായി സായി പല്ലവിയും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായാണ് ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. 1600 കോടിയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടി ചെലവ് വരികയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും. അതേസമയം 150 കോടിയാണ് ചിത്രത്തിനായി രണ്‍ബീര്‍ കപൂര്‍ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം നടന് പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. യഷിന്റെ പ്രതിഫലം 100 കോടിയാണ് എന്നാണ് വിവരം. 50 കോടി വീതമാണ് രണ്ട് ഭാഗങ്ങള്‍ക്കുമായി യഷ് വാങ്ങുന്നത്. സായി പല്ലവിക്ക് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് കോടി വീതമാണ് രണ്ട് ഭാഗങ്ങള്‍ക്കുമായി നടി വാങ്ങുക. രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തില്‍ വെറും 15 മിനിറ്റ് മാത്രമേ സ്‌ക്രീന്‍ടൈം ഉണ്ടാകൂ.

Author
Citizen Journalist

Goutham prakash

No description...

You May Also Like