ചാമ്പക്ക ചില്ലറക്കാരനല്ല - തോരൻ വരെ വെക്കാം!!!

ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു കാരണം ഹൊർത്തൂസ്‌ മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ചാമ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് . സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്നും വിശ്വസിക്കുന്നു. 


ചാമ്പക്ക കൊണ്ട് ഇന്ന് പലരും പല പുതിയ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിൽ ഒന്നാണ് ചാമ്പക്ക തോരൻ. നല്ലൊരു ചാമ്പക്ക തോരൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആരെയും ആകര്‍ഷിക്കുന്ന വിധത്തിൽ ചുവന്നു തുടുത്ത് നിൽക്കാറുള്ള ചാമ്പക്ക അധികം ആരും ശ്രദ്ധിക്കാത്ത ഒരു ഫലമാണ്. കായ്ക്കുന്ന സമയത്തു മരംനിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ടെങ്കിലും ആർക്കും വേണ്ടാതെ തൊടിയില്‍ വീണ് ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്‍റെ വിധി. 

എന്നാല്‍, ചാമ്പക്കയിലുള്ള ഔഷധ ഗുണങ്ങളെ കുറിച്ചറിഞ്ഞാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. ഇവ രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനും രക്തസഞ്ചാരം സുഗമമാക്കുന്നതിനും സഹായിക്കും. മാത്രമല്ല, പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല.

ചാമ്പക്കയില്‍ അടങ്ങിയിരിക്കുന്ന ജംപോസിനാണ് പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നത്. ഇതോടൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ കുഞ്ഞന്‍ പഴത്തിന് കഴിവേറെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.

പഴമായി സൂക്ഷിക്കാനും കഴിക്കാനും സൗകര്യ പ്രദമല്ലെങ്കിലും പ്രോസസ്സ് ചെയ്തു സൂക്ഷിക്കുകയാണെങ്കിൽ വളരെക്കാലം നമുക്ക് ചാമ്പക്ക ഉപയോഗിക്കാം . വൈൻ , ജാം, സ്ക്വാഷ് അച്ചാറുകൾ എന്നിവ ഉണ്ടാക്കിയാൽ വളരെക്കാലം കേടുകൂടാതെ ഉപയോഗിക്കാം.

ചരിത്രത്തിൽ ചമ്മന്തിക്കുമുണ്ടൊരു കഥ!!!


Author
Sub-Editor

Sabira Muhammed

No description...

You May Also Like