പ്ലം കേക്കിനു ആ പേര് എങ്ങനെ കിട്ടി ?? പ്ലം ചേർത്തിരുന്നതുകൊണ്ടാണോ ?
- Posted on December 05, 2020
- Kitchen
- By enmalayalam
- 847 Views
കഥ എന്തുതന്നെ ആയാലും .... പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് അല്ലെ.. അപ്പോൾ നമ്മുക്ക് ഒരു ഇൻസ്റ്റന്റ് പ്ലം കേക്ക് ഉണ്ടാക്കിയാലോ..... ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിലും, പെർഫെക്ഷനിലും ഈ ക്രിസ്തുമസിന് നമ്മൾ ഒട്ടു മിക്ക ആളുകളുടെയും പ്രിയപ്പെട്ട പ്ലം കേക്ക് ഈസി ആയി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.
എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആര്‍ക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതില്‍ ചേര്‍ത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതല്ല ഒറിജിനല്‍ പോറിഡ്ജില്‍ പ്ലം ചേര്‍ത്തിരുന്നതുകൊണ്ടാവാം ആ പേര് വീണതെന്ന് പറയുന്നവരും ഉണ്ട്. ഏതായാലും ഇപ്പോൾ ഈ പ്ലം കേക്കിലൊന്നും പ്ലമ്മിന്റെ അംശമേയില്ല.