Kk രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു...

വയനാട് ജില്ലയുടെ രൂപീകരണം മുതൽ ജില്ലയുടെ എല്ലാ വികസനത്തിനും മുൻപിൽനിന്ന് നേതാവായിരുന്നു കെ.കെ രാമചന്ദ്രൻ മാസ്റ്റർ.

കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ (85) ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ അന്തരിച്ചു.വയനാട് ജില്ലയുടെ രൂപീകരണം മുതൽ ജില്ലയുടെ എല്ലാ വികസനത്തിനും മുൻപിൽനിന്ന് നേതാവായിരുന്നു കെ.കെ രാമചന്ദ്രൻ മാസ്റ്റർ.

പൊതു ജീവിതം അവസാനിപ്പിച്ച് കോഴിക്കോട്  അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട് കക്കോടി യിലുള്ള മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

കൽപ്പറ്റ,ബത്തേരി മണ്ഡലത്തിൽ നിന്നും ആറു തവണ എം.എൽ.എയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്രീമാൻ എ.കെ ആന്റണി , ശ്രീമാൻ.ഉമ്മൻചാണ്ടി എന്നീ മന്ത്രിസഭകളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.

1991- മുതൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്നും മൂന്നുതവണവിജയിച്ച രാമചന്ദ്രൻ മാസ്റ്റർ 1995-96 കാലഘട്ടത്തിൽ ശ്രീമാൻ എ. കെ ആന്റണി മന്ത്രിസഭയിൽ പൊതു ഭക്ഷ്യവകുപ്പ് മന്ത്രി ആയിരുന്നു .2004- ശ്രീമാൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യവകുപ്പിലും,  കോഴിക്കോട് ഡി.സി.സി ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.വയനാട് ജില്ലയുടെ വികസനനായകൻ ആയ, കോഴിക്കോട് ഡി.സി.സി ആയിരുന്ന,പ്രത്യേകിച്ചും സമുന്നത നേതാവായിരുന്ന, രാമചന്ദ്രൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ.



പക്ഷിപ്പനി -കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു...

https://www.enmalayalam.com/news/FxYugHqu

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like