അരളി പൂവ് സുന്ദരമാണെങ്കിലും, പൂവിൽ സമൂലം വിഷാംശമെന്ന് ആരോഗ്യ വിദഗ്ദർ.

അറിയാതെ കടിച്ച് പോയ അരളി പൂവാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

സൂര്യയുടെ ജീവൻ പൊലിഞ്ഞ തോട് കൂടിയാണ് വീണ്ടും ഒരിട വേളക്ക് ശേഷം അരളി പൂവിൽ സമൂലം വിഷം ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരങ്ങൾ വീണ്ടും പുറത്ത് വരുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോലി കിട്ടി യു.കെ.യിലേക്ക് ജോലിക്ക് യാത്ര തിരിച്ച സൂര്യ സുരേന്ദ്രന്റെ അകാല മരണം സംഭവിച്ചത്.

അറിയാതെ കടിച്ച് പോയ അരളി പൂവാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

അരളിയുടെ എല്ലാ ഭാഗങ്ങളും തന്നെ വിഷാംശം കലർന്നതാണെന്നും ആരോഗ്യമുള്ള ഒരാളുടെ ജീവൻ കവരാൻ അരളി പൂവിന് കഴിയുമെന്ന് വയനാട്ടിലെ പ്രശസ്ത ആയുർവേദ ഡോക്ടറായ ഡോക്ടർ വിനോദ് ബാബു പറഞ്ഞു.

വന്യമായ അരളി ചെടിയേക്കാൾ വിഷാംശം നാടൻ തരത്തിന് കുറവായിരിക്കുമെന്ന് മാത്രം. കഴിച്ച് നാല് മണിക്കൂറിനുള്ളിൽ തന്നെ വിഷ ദോഷം ശരീരത്തിൽ പ്രകടമായി തുടങ്ങും.

ഹൃദയം, ഉദരം എന്നിവടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകും നല്ല ക്ഷീണം ഉണ്ടാകും.

ഏറെ ചാരുതയാർന്ന പൂവാണെങ്കിലും ഒരകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർ വിനോദ് ബാബു

,, എൻ. മലയാളത്തോട്,, പറഞ്ഞു.

സംസ്ഥാനത്ത് കാണപ്പെടുന്ന പൂക്കളിൽ ഒന്നാണ് അരളി. കേരളത്തിലെ ക്ഷേത്രങ്ങളിലടക്കം അരളിപ്പൂക്കൾ പൂജകൾക്കും മറ്റും ഉപയോഗിച്ചു വരുന്നു. തമിഴ്നാട്ടിൽ  വഴിയോരങ്ങളിലും സംസ്ഥാന, ദേശീയപാതകളിലുമൊക്കെ അരളിച്ചെടികൾ കാണാം.

അരളി വിഷമയമുള്ള സസ്യമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 

ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു.

ഏകദേശം മൂന്ന് മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. അഞ്ച് ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാ ഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌.

ഔഷധമൂല്യം

ഡൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ് രംഗസ്വാമി, ടിഎസ് ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്; അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. 

വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.

ശ്രദ്ധിക്കേണ്ടത്.

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.


      അരളിയെ കണ്ടാസ്വാദിക്കാം തൊട്ടും കഴിച്ചും വേണ്ട.                                                                                                                                                            

 

                                                                                                                                                   

Author

Varsha Giri

No description...

You May Also Like