ഔഷധ ഗുണത്തിന്റെ കലവറയായ മണിത്തക്കാളി

ആയുർവേദത്തിൽ ഹൃദ്രോഗം, മഞ്ഞപ്പിത്തം വാതരോഗങ്ങൾ,  ചർമരോഗങ്ങൾ, വായിലെയും,  വയറിലെയും അൾസറിനും മണിത്തക്കാളി ഔഷധമായി  ഉപയോഗിക്കുന്നു

വഴുതനയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് മണിത്തക്കാളി. മണിത്തക്കാളി ചെടി അപൂർവ്വമായേ കാണാൻ സാധിക്കുകയുള്ളൂ. തക്കാളി എന്നാണ് പേരെങ്കിലും വളരെ ചെറിയ മുത്തുകളുടെ വലുപ്പം മാത്രമേ ഇവക്കുള്ളൂ. മണിത്തക്കാളിയുടെ വേറൊരു പേരാണ് മുളകുതക്കാളി. 

രണ്ട് തരത്തിലാണ് മണിത്തക്കാളി കാണപ്പെടുന്നത്. ഒന്നിനെ കായ പഴുക്കുമ്പോൾ ചുവപ്പു നിറത്തിലും,  രണ്ടാമത്തേതിനെ കായ പഴുക്കുമ്പോൾ നീല കർമ്മ കറുപ്പ് നിറത്തിലും കാണപ്പെടുന്നു. ആയുർവേദത്തിൽ ഹൃദ്രോഗം, മഞ്ഞപ്പിത്തം വാതരോഗങ്ങൾ,  ചർമരോഗങ്ങൾ, വായിലെയും,  വയറിലെയും അൾസറിനും മണിത്തക്കാളി ഔഷധമായി  ഉപയോഗിക്കുന്നു. 

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണിത്. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, കാൽസ്യം,  ഇരുമ്പ്, റൈ ബോഫ്ളേവിൻ ,  ജീവകം സി,  ഗ്ലൈക്കോ ആൽക്കലോയിഡുകൾ എന്നിവയെല്ലാം മണിത്തക്കാളിയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ കായകൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കാം. പച്ചക്കായ കൊണ്ട് കറികൾ, കൊണ്ടാട്ടം, ചമ്മന്തി എന്നിവ ഉണ്ടാകാം.


പച്ചമുളക് നടന്നതുപോലെ വിത്തുകൾ ഒരു ചട്ടിയിലോ, ഗ്രോ ബാഗിലോ പാകി തൈകൾ പറിച്ചുനട്ടാണ് മണിത്തക്കാളി കൃഷി ചെയ്യുന്നത്. ഔഷധഗുണങ്ങൾ ഏറെയുള്ള മണിത്തക്കാളി,  മുളകുതക്കാളി,  കരിന്തക്കാളി എന്നിങ്ങനെ വിവിധ നാമങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്നു. ഭക്ഷണത്തിൽ മണിത്തക്കാളി ഉൾപ്പെടുത്തുന്നത് മൂലം നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. 

ഭക്ഷണത്തിന് രുചി കൂടും എന്നു മാത്രമല്ല ഇതുവഴി ദഹനപ്രക്രിയ സുഗമമാക്കാനും സാധിക്കും. ഉത്തര പുണ്ണിന് ഏറെ ഫലം ചെയ്യുന്ന ഒരു ഔഷധമാണ് മണിത്തക്കാളി. കൃമിയെ ഇല്ലാതാക്കുവാനും ഇതിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും. നാവിൽ കാണപ്പെടുന്ന വ്രണങ്ങൾക്ക് ഇവ കഴിക്കുന്നതുമൂലം ശമനം ലഭിക്കും. 

ഇത് ചർമത്തിനു പുറമേ അരച്ചുപുരട്ടുന്നത് ഒരു വേദനസംഹാരിയായി ഉപയോഗപ്പെടുത്തുന്നു. പ്രമേഹം, ക്ഷയം എന്നീ രോഗങ്ങൾക്ക് ഇവയുടെ ഉപയോഗം ഫലം ഉണ്ടാകും എന്ന് പറയപ്പെടുന്നു. മണിത്തക്കാളി ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് പനി പെട്ടെന്ന് ഭേദമാക്കുവാൻ കാരണമാകുന്നു.  പ്രകൃതി ചികിത്സയുടെ വിവിധ ഭക്ഷ്യവസ്തുക്കളിൽ അതിപ്രധാനമാണ് മണിത്തക്കാളി. 

കാലിൽ നീരുവരുന്നത് ഹൃദ്രോഗത്തി ന്റെ ലക്ഷണം ആയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് ഇവ മാറുവാൻ പ്രധാനമായി നാം ചെയ്യേണ്ട ചികിത്സ എന്നത് മണിത്തക്കാളിയുടെ കായ്കൾ വേവിച്ച് കുരുമുളകു ചേർത്ത് കഴിക്കുന്നതതാണ്. തൊണ്ടയിലെ കഫം ശല്യം ഉണ്ടാകാതിരിക്കാൻ മണിത്തക്കാളിയുടെ ഇല ചവച്ചിറക്കി ആയാൽ മതി. രക്തം വരുന്ന മൂലക്കുരുവിന് മണിത്തക്കാളി ചെടിയുടെ നീര് കഴിക്കുന്നത് നല്ലതാണ് എന്ന് ആയുർവ്വേദം നിഷ്കരർ ഷിക്കുന്നു. ഇത്രയും ഔഷധം ഉള്ള മണിത്തക്കാളി യെ കുറിച്ച് നമുക്ക് കണ്ടു നോക്കാം.

പോഷകങ്ങളാൽ സമൃദ്ധമായ ചോളം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like