പാഷൻ ഫ്രൂട്ട് - നിത്യജീവിതത്തിലെ ഫാഷൻ ആയി മാറി കൊണ്ടിരിക്കുന്നു.
- Posted on February 06, 2021
- Kitchen
- By Deepa Shaji Pulpally
- 633 Views
പോഷകമൂല്യങ്ങൾ കൊണ്ടും, ഔഷധഗുണം ഉള്ളതിനാലും പാഷൻഫ്രൂട്ട് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.
ഒരുകാലത്ത് പാഷൻഫ്രൂട്ട് വിളക്ക് മലയാളികൾ അധികം പ്രാധാന്യം കൊടുത്തിട്ടില്ലെങ്കിൽ ഉം ഇപ്പോൾ ഇതിന്റെ ഉൽപാദനത്തിൽ വളരെ പ്രാധാന്യം ഏറിവരികയാണ്.ബഹുവർഷ വിളയായ പാഷൻ ഫ്രൂട്ടിന്റെ ജന്മദേശം ബ്രസീലാണ്.പാഷൻഫ്രൂട്ടി ന്റെ രുചിയും, മണവും ഏറെ ഇഷ്ടം ഉള്ളതിനാൽ വിപണി തന്നെ പിടിച്ചടക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
സ്ക്വാഷ്, ജാം, ജ്യൂസ് എന്നിങ്ങനെ വിപണിയിൽ പാഷൻഫ്രൂട്ട് വിവിധ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.ഗാർഹിക ജീവിതത്തിൽ മലയാളി ചമ്മന്തി ആയും, അച്ചാർ ആയും, വൈൻ ആക്കിയും , സ്ക്വാഷ് ആയും ഔഷധ ഗുണമുള്ള പാഷൻഫ്രൂട്ട് ധാരാളമായി ഉപയോഗിച്ചുപോരുന്നു.പോഷകമൂല്യങ്ങൾ കൊണ്ടും, ഔഷധഗുണം ഉള്ളതിനാലും പാഷൻഫ്രൂട്ട് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.
പൊട്ടാസ്യം, നയാസിൻ, ജീവകം.C , നാരുകൾ വിവിധ ആൽക്കലോയിഡുകൾ എന്നിവ പാഷൻഫ്രൂട്ടിൽ ധാരാളം അടങ്ങിയിരിക്കുന്നു.പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പാസി ഫ്ലോയിഡ് എന്ന പദാർത്ഥം ശരീരത്തിലെ വേദന കുറയ്ക്കുന്നതിനും, ഉന്മേഷം കൂട്ടുന്നതിനും സഹായിക്കുന്നു. ദിവസവും പാഷൻഫ്രൂട്ട് ജ്യൂസ് കുടിക്കുന്ന ആളുകൾക്ക് മാനസിക സംഘർഷം കുറയ്ക്കാൻ സാധിക്കുന്നതാണ്.ഉറക്കക്കുറവ്, ബ്ലഡ് കൗണ്ട് കൂട്ടുന്നതിനും, വിരശല്യം, ദഹനസംബന്ധമായ അസുഖങ്ങൾ, അമിതക്ഷീണം എല്ലാം അകറ്റുന്നതിന് ഈഫലം അത്യുത്തമമാണ്.
പാഷൻ ഫ്രൂട്ട് മഞ്ഞ നിറത്തിലും, പർപ്പിൾ നിറത്തിലും ആണ് കണ്ടു വരുന്നത്.കൂർഗ് പർപ്പിൾ, ചിറാപുഞ്ചി പർപ്പിൾ, തൃശ്ശൂർ പർപ്പിൾ., ഊട്ടി പർപ്പിൾ എന്നിവയാണ് പാഷൻഫ്രൂട്ട് പർപ്പിൾ ഇനങ്ങൾ.ഊട്ടി യെല്ലോ, കൂർഗ് യെല്ലോ, മൂന്നാർ യെല്ലോ എന്നീ ഇനങ്ങളാണ് മഞ്ഞനിറത്തിലുള്ള ഫാഷൻഫ്രൂട്ട്.സങ്കരയിനം കാവേരി ആണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാടൻ പാഷൻ ഫ്രൂട്ട്, ഇതിന് രോഗപ്രതിരോധശേഷി കൂടുതലാണ്.
വിത്തു മുളപ്പിച്ചും, കമ്പു നട്ടും, ഗ്രാഫ്റ്റിംഗ് വഴിയായും ഫാഷൻഫ്രൂട്ട് തൈകൾ പന്തലിൽ കയറ്റി വളർത്തി എടുക്കുന്നു.ആറേഴു മാസം കൊണ്ട് പൂത്തു കായ ആവുന്നതാണ്. പ്രമേഹം, പ്രഷർ രോഗികൾ ഇതിന്റെ ഇല്ല വെന്ത് വെള്ളം കുടിക്കുന്നത് ധാരാളമായി കണ്ടുവരുന്നു.പാഷൻ ഫ്രൂട്ട് നിത്യജീവിതത്തിലെ ഭാഗം ആക്കി യിരിക്കുകയാണ് മലയാളികൾ.