വയനാട്ടിൽ,എ.ഐ സ്മാർട്ട് ഫെൻസിങ്ങുമായി വനം വകുപ്പ്
- Posted on April 25, 2025
- News
- By Goutham prakash
- 112 Views
നിർമിതി ബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ എഐ ഫെൻസിങ്ങ് പ്രദർശിപ്പിച്ച് വനം വകുപ്പിന്റെ സ്റ്റാൾ. ആനക്കൂട്ടത്തെ തുരത്തുന്ന എഐ സ്മാർട്ട് ഫെൻസിങ്ങ് ആണ് സ്റ്റാളിലെ ശ്രദ്ധേയമായ സംഗതി.
വയനാട് ഇരുളത്ത് സ്ഥാപിച്ച ആദ്യ എഐ ഫെൻസിങ്ങ് ആണ് പ്രദർശനത്തിലുള്ളത്.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതും മനുഷ്യ-വന്യമൃഗ സംഘർഷങ്ങളുടെ കാരണങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ 10 മിഷനുകൾ, ബോധവൽക്കരണ വീഡിയോകൾ എന്നിവയുടെ എൽഇഡി പ്രദർശനവുമുണ്ട്. കുങ്കിയാനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
വനത്തിനുള്ളിൽ തയ്യാറാക്കിയിട്ടുള്ള
സോളാർ ഫെൻസിങ്ങ്, ഹാങ്ങിങ് ഫെൻസിങ്ങ്, പവർ ഫെൻസിങ്ങ്, ട്രിപ്പ് അലാറം, പിഡ്സ് (പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം) ഏർലി വാർണിങ്, ക്യാമറ ട്രാപ്പ് എന്നിവയും ഫോറസ്റ്റ് മിനിയേച്ചറിലൂടെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ ആർആർടി സംഘം ധരിക്കുന്ന സേഫ്റ്റി ജാക്കറ്റിന്റെ പൂർണ്ണരൂപവും കാണികളെ ആകർഷിക്കുന്നു. സ്റ്റാളിന് പുറത്ത് വനം വകുപ്പ് വിഭാഗം ഉപയോഗിക്കുന്ന വല, തോക്കുകൾ, ഫയർ ബീറ്റർ, ബസൂക്ക, ബ്ലോവർ, മയക്കുവെടി വയ്ക്കുന്നതിനുള്ള ഇൻജെക്ടർ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ വനശ്രീയുടെ പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്.
