താളവാദ്യോത്സവം സമാപനം : ഇന്ന് ഇറ്റ്ഫോക് മീഡിയ അവാര്‍ഡ് സമര്‍പ്പിക്കും.
- Posted on July 13, 2025
- News
- By Goutham prakash
- 117 Views
 
                                                    സി.ഡി. സുനീഷ്
താളവാദ്യോത്സവത്തിന്റെ സമാപനദിനമായ ഇന്ന് (ജൂലൈ 13) വൈകീട്ട് 6.30 ന് നടക്കുന്ന സമാപന പരിപാടിയില്‍ വെച്ച് ഇറ്റ്ഫോക് 24 ലെ മീഡിയ അവാര്‍ഡുകളും വിതരണം ചെയ്യും.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു സമാപനസമ്മേളത്തിന്റെ ഉദ്ഘാടനവും മാധ്യമ അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കും.ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രൊഫ.ബി.അനന്തകൃഷ്ണന്‍,പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. അക്കാദമി വൈസ്ചെയര്‍മാന്‍ പി.ആര്‍ പുഷ്പവതി, സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ സി.പി.അബൂബക്കര്‍ ,ലളിതകലാ അക്കാദമി സെക്രട്ടറി എബി.എന്‍.ജോസഫ് എന്നിവര്‍ സംസാരിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ മറുപടിപ്രസംഗം നടത്തും.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹകസമിതി അംഗം സഹീര്‍ അലി നന്ദിയും പറയും

 
                                                                     
                                