ബീഫ്‌കൊണ്ടൊരു സ്പെഷ്യൽ അച്ചാർ വീട്ടിൽ തയാറാക്കാം !!! അച്ചാർ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

ഭക്ഷണത്തിന്റെ കൂടെ അല്‍പം അച്ചാര്‍ തൊട്ടുകൂട്ടാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരും ഉണ്ടാകില്ല, തിരക്കേറിയ ജീവിതത്തിൽ മിക്കവാറും ആളുകൾ അച്ചാർ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് , എന്നാൽ ഇത് സ്വയം ഉണ്ടാക്കി കഴിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ് ഇപ്പോള്‍ എല്ലാത്തരം വിഭവങ്ങള്‍ കൊണ്ടും സ്വാദിഷ്ടമായ അച്ചാറുകള്‍ ഉണ്ടാക്കുന്നതായി കാണാം.

ബീഫ് കൊണ്ട് അച്ചാർ തയ്യാറാക്കാവുന്ന ഒരു വീഡിയോ കാണാം   


നാലായിരം വര്‍ഷം മുന്‍പ് ടൈഗ്രിസിലേക്ക് ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ കക്കരിക്ക, ഉപ്പ്, മുളക് എന്നിവ ചേര്‍ത്തു സൂക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് നാം ഇന്നു രുചിയോടെ തൊട്ടുകൂട്ടുന്ന അച്ചാറിന്റെ ആദ്യരൂപം തയാറാകുന്നത്.

ആരോഗ്യപ്രദമായ നിരവധി ഗുണങ്ങള്‍ ഇതിലുണ്ട്.

  • ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറില്‍ ഉപകാരികളായ നിരവധി ബാക്ടീരിയകള്‍ വളരും. കുടലിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ഈ ബാക്ടീരിയകള്‍ക്കു കഴിയും
  • ഹീമോഗ്ലോബിന്‍ ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും അച്ചാറിന് കഴിയും.
  • വിനഗര്‍ ചേര്‍ത്തുണ്ടാക്കുന്ന അച്ചാറുകള്‍ നല്ലതാണ്. അച്ചാറുകളില്‍ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുമുണ്ട്.
  • ദഹനപ്രക്രിയയെ സഹായിക്കാനും അച്ചാർ വളരെയധികം ഗുണം ചെയ്യുന്നുണ്ട് 
  • വീട്ടിലുണ്ടാക്കിയ അച്ചാർ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് , നമ്മുടെ അമിത ഭക്ഷണ അസ്കതിയെ കുറക്കുന്നതിനോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നതാണ് 

 ശ്രദ്ധിച്ചില്ലെങ്കിൽ അച്ചാര്‍  ഗുണത്തേക്കാള്‍ ദോഷവുമുണ്ടാക്കും. 

  • എന്നാല്‍ അമിതമായി കടയില്‍ നിന്നും കെമിക്കല്‍ ചേര്‍ത്ത അച്ചാര്‍ വാങ്ങി കഴിക്കുന്നതും ദോഷമുണ്ടാക്കാം.
  • കടയില്‍ നിന്നു വാങ്ങുന്ന അച്ചാറില്‍ അജിനോമോട്ടോ ചേര്‍ക്കുന്നുണ്ടാകാം. 
  • അച്ചാര്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. കൃത്രിമ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന അച്ചാറുകള്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കാം.
  • പ്രമേഹ രോഗികള്‍ കടയില്‍ നിന്നും വാങ്ങി അച്ചാര്‍ കൂട്ടാതിരിക്കുക. ഇതില്‍ പഞ്ചസാരയും മറ്റ് കൃത്രിമ മധുരങ്ങളും അടങ്ങിയിരിക്കാം.
  • ഉപ്പ് കൂടിയ അളവില്‍ ചേര്‍ത്ത അച്ചാര്‍ അമിതമായി ശരീരത്തില്‍ ചെല്ലുന്നത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കാം.

ചിക്കൻ കൊണ്ടൊരു അടിപൊളി അച്ചാർ

Author
ChiefEditor

enmalayalam

No description...

You May Also Like