സ്വകാര്യ ബസ് സമരം എട്ടിന്
- Posted on July 07, 2025
- News
- By Goutham prakash
- 112 Views
സ്വന്തം ലേഖിക.
തിരുവനന്തപുരം: വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എട്ടിന് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ അറിയിച്ചു. അതേസമയം സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രിതല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
