അനുഗ്രഹത്തിന്റെ വിത്തായ കരിഞ്ചീരകം
- Posted on October 30, 2021
- Ayurveda
- By Deepa Shaji Pulpally
- 982 Views
പരമ്പരാഗത ഔഷധമായി കരിഞ്ചീരകം ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു പോരുന്നു
പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, ഇന്ത്യ, വടക്കൻ ആഫ്രിക്ക, ടർക്കി, ഇറ്റലി എന്നിവിടങ്ങളിലായാണ് കരിഞ്ചീരകത്തിന്റെ ഉത്ഭവം. നീല നിറത്തോട് കൂടിയ പൂക്കൾ ഉള്ള ഇവ ആം ബെല്ലി ഫെറോ കുടുംബത്തിൽ പെട്ടവയാണ്. കറുപ്പു നിറത്തിലുള്ള കരിഞ്ചീരക വിത്തുകൾ വളരെ ഔഷധ ഗുണമുള്ളവയാണ്. കരും കാർവി ( Carum Carvi ) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവയിൽ നിന്നും എണ്ണയും ലഭിക്കുന്നതാണ്.
പ്രാചീന ഭിക്ഷ ഗ്വരന്മാർ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും ഇന്ത്യയിൽ കൊണ്ടുവന്ന് നട്ടുവളർത്തിയവണ് കരിഞ്ചീരക ചെടികൾ. ഇന്ത്യയിൽ കുറ്റിക്കാടുകളിൽ വളരുന്ന കരിഞ്ചീരകമാണ് വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്നത്. ബഹു ഗന്ധ, കാല, നീല കുമ്മൻ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
അനുഗ്രഹത്തിന്റെ വിത്ത് എന്നറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
പരമ്പരാഗത ഔഷധമായി കരിഞ്ചീരകം ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു പോരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്മ, മൈഗ്രൈൻ,തലകറക്കം, മോഹാലസ്യം, നെഞ്ചെരിച്ചിൽ, നെഞ്ചിലെ നീരുവീക്കം, പൊണ്ണത്തടി, പക്ഷാഘാതം, വാതം, രക്തസമ്മർദ്ദം, പിരിമുറുക്കം , മുതുകുവേദന, പൈൽസ്, വിട്ടുമാറാത്ത ചൊറി, വിരശല്യം തുടങ്ങിയ ഒട്ടേറെ രോഗങ്ങൾക്ക് ഇവ ഉപയോഗിക്കുന്നു. വളരെയേറെ ഔഷധഗുണങ്ങളുള്ള കരിഞ്ചീരക ത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.