ഞെരിഞ്ഞിൽ

ആയുർവേദ വിധിപ്രകാരം ഇത് കഴിച്ചാൽ മൂത്രക്കല്ല് പൂർണ്ണമായും അലിഞ്ഞ് പോകുന്നതാണ്

ദക്ഷിണ യൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഇന്ത്യ, ഉത്തര ആസ്ട്രേലിയ,  എന്നിവിടങ്ങളിൽ സാധാരണ വളരുന്ന ഔഷധസസ്യമാണ് ഞെരിഞ്ഞിൽ. കൂടാതെ ഉഷ്ണമേഖലാ പ്രദേശത്തും ഇവ ധാരാളം വളരാറുണ്ട്. ഞെരിഞ്ഞിൽ രണ്ടുവിധമുണ്ട് 

1. ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ )ശാസ്ത്രീയ നാമം ട്രിബൂലസ് ടെറസ്ട്രിസ് ( Tribuls Terrestris). 

2. വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ )ശാസ്ത്രീയ നാമം പെടലിയും മുറിസ് ( Pedalium Murex) എന്നിവയാണ് അവ. ഇവ രണ്ടിനെയും ഗുണങ്ങൾ സമാനമാണ്

ഞെരിഞ്ഞിലി ന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?ഞെരിഞ്ഞിൽ കായ മനുഷ്യശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു വെന്ന് തെളിയിച്ചിട്ടുണ്ട്. മൂത്രത്തിൽ കല്ല് എന്ന രോഗത്തിന് ഞെരിഞ്ഞില് കൊണ്ട് കഷായം വെച്ച്, അതിൽ നെയ്യ് ചേർത്ത് യഥാവിധി കാച്ചി  സേവിച്ചാൽ ഫലപ്രദമാണ്. ആയുർവേദ വിധിപ്രകാരം ഇത് കഴിച്ചാൽ മൂത്രക്കല്ല് പൂർണ്ണമായും അലിഞ്ഞ് പോകുന്നതാണ്.

കൂടാതെ വാതം, ക്ഷയം, മൂത്രാശയ രോഗങ്ങൾ, അസ്ഥിസ്രാവം, സികതാ മേഹ, ഗർഭാശയരോഗങ്ങൾ, പ്രസവ രക്ഷയ്ക്ക്, മൂത്രത്തിൽ ആൽബുമിൻ കാണുന്ന വൃക്കരോഗങ്ങൾ എന്നിവയ്ക്കും ഇവ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. തലയിൽ നിന്ന് മുടി വട്ടത്തിൽ പൊഴിയുന്ന ഇന്ദ്രലുപ്തം എന്ന രോഗത്തിന്,  ഞെരിഞ്ഞിലും,  എള്ളിനന്റെ പൂവും സമമെടുത്ത് പൊടിച്ച് തേനിൽ കുഴച്ച് തേച്ചാൽ മുടി വളരും. ആയുർവേദത്തിൽ സമൂലം ഔഷധമായ ഞെരിഞ്ഞിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം.

കല്ലുരുക്കി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like