ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് സര്‍ക്കാര്‍ ചെലവിൽ
- Posted on July 07, 2025
- News
- By Goutham prakash
- 106 Views
സി.ഡി. സുനീഷ്.
കൊച്ചി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റത്തിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തിയത് സംസ്ഥാന സർക്കാർ തന്നെയെന്ന് വിവരാവകാശ രേഖ. ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മൽഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനവും നൽകി. താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ.
കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തി 41 പേരെ
ക്ഷണിച്ചതിലാണ് ജ്യോതി മൽഹോത്രയും ഉള്ളത്ത്. ഇവരുടെ വേതനത്തിന് പുറമെ താമസം, യാത്ര എന്നിവയും ടൂറിസം വകുപ്പ് ഒരുക്കി. എത്ര തുക നൽകി എന്ന ചോദ്യത്തിന് ടൂറിസം വകുപ്പ് ഉത്തരം നൽകിയില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങൾ ഇവർ സന്ദർശിച്ചെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിൻ ഷിപ് യാർഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ സന്ദർശിച്ച് ഇവർ ദൃശ്യങ്ങൾ പകർത്തി. അറസ്റ്റിനു പിന്നാലെ ഇവരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു
