*Transpo 2025' തിരുവനന്തപുരത്ത്
- Posted on August 20, 2025
- News
- By Goutham prakash
- 106 Views
സി.ഡി. സുനീഷ്.
കെ.എസ്.ആർടിസി.യും. കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'TRANSPO 2025' ഓഗസ്റ്റ് 22, 23, 24 തീയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും.
TRANSPO 2025' യിൽ കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം വിവിധ ട്രാൻസ്പോർട്ട്, ഓട്ടോമൊബൈൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തിയ മോട്ടോ എക്സ്പോയും കലാസാംസ്കാരിക പരിപാടികൾ കുട്ടികൾക്കായുള്ള വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ഉണ്ടാകും.
