ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയുടെ മികവില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പതിനാലുകാരന്‍ വൈഭവ് സൂര്യവംശിയുടെ മികവില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ്നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 50 പന്തില്‍ 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 26 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത ജോസ് ബട്ലറുടെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ 38 പന്തില്‍ നിന്ന് 101 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെയും 40 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന യശസ്വി ജയ്സ്വാളിന്റേയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ 15.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ സെഞ്ചുറി നേടിയ വൈഭവ് ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൂടെ സ്വന്തമാക്കിയിട്ടുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like