വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു
- Posted on October 21, 2021
- Localnews
- By Deepa Shaji Pulpally
- 1037 Views
വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വിനോദസഞ്ചാരികൾക്കും, യാത്രക്കാർക്കും ഇതേറെ ആശങ്ക സൃഷ്ട്ടിക്കും
മഴക്കാലമായതോടെ വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. വനത്തിൽ നിന്നും റോഡിലേക്കിറങ്ങി യാത്രക്കാർക്ക് പലപ്പോഴും മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയാണ് വന്യമൃഗങ്ങൾ. പുൽപ്പള്ളി - ബത്തേരി , തിരുനെല്ലി, മുത്തങ്ങ - റോഡിലും ആന, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ മെയിൻ റോഡിൽ ഇറങ്ങുന്നത് പലപ്പോഴും യാത്രക്കാർക്ക് ക്ലേശങ്ങൾ ഏറുകയാണ്.
ഇതിനുപുറമേ പുലിയും, കടുവയും ചില യാത്രാവേളയിൽ വാഹനങ്ങളുടെ മുൻപിൽ വന്ന് അവിചാരിതമായി ചാടുന്നതും ഏറെ ഭയാനകമാണ്. വനംവകുപ്പ് ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നു എങ്കിലും, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വിനോദസഞ്ചാരികൾക്കും, യാത്രക്കാർക്കും ഇതേറെ ആശങ്ക സൃഷ്ട്ടിക്കും.