കച്ചോലം
- Posted on October 09, 2021
- Health
- By Deepa Shaji Pulpally
- 1375 Views
കച്ചോലം വാസനതൈലത്തിനും,ക്ഷാര ഗുണമുള്ള ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു
കച്ചോലം പ്രധാനമായും കാണുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. വ്യാവസായിക അടിസ്ഥാനത്തിൽ കച്ചോലം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കൃഷി ചെയ്തുവരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആരംഭിക്കുന്നതതെ ഉള്ളൂ. ഇഞ്ചി വർഗ്ഗത്തിൽ പെട്ട, നിലത്ത് പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്ത പൂക്കളും ഉള്ള ഇതിന്റെ ശാസ്ത്രീയ നാമം കേമ്പഫെരിയ ഗളങ്ക ( Kaempferia Galanga ) എന്നാണ്. ഈ സസ്യം വാസനതൈലത്തിനും,ക്ഷാര ഗുണമുള്ള ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലും, ബാ ലിയിലും ഭക്ഷണത്തിന്റെ ഭാഗമായി ആയുർവേദ മരുന്നായി ഇവ ഉപയോഗിച്ചുപോരുന്നു. കച്ചോലത്തിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണുള്ളത്.
കച്ചോലത്തിന്റെ പ്രധാന ഉപയോഗങ്ങൾ എന്തൊക്കെയാണ്?
ഇതിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറുവേദന എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. കൂടാതെ ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ പ്രധാന ചേരുവയാണ് ഇവ . കച്ചോല കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ്. അതുപോലെതന്നെ ശർദ്ദിക്കും , കഫ നിവാരണിക്കും പ്രതിവിധിയായും ഇത് ഉപയോഗിക്കുന്നു. വേദനസംഹാരിയും, ഉത്തേജകവുമായ കച്ചോ ലത്തിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടു നോക്കാം.