കിരിയാത്ത്, ഔഷധ ഗുണങ്ങൾ ഏറെയു ള്ള ത്രീ ദോഷശമനി
- Posted on August 10, 2021
- Health
- By Deepa Shaji Pulpally
- 2278 Views
ഇത് ദക്ഷിണേഷ്യയിൽ ചില പകർച്ചവ്യാധികൾക്കും മറ്റുമുള്ള മരുന്നിനായി ധാരാളം കൃഷിചെയ്തുവരുന്നു
ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗികമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് നീലവേപ്പ് അഥവാ കിരിയാത്ത്. ഇത് ദക്ഷിണേഷ്യയിൽ ചില പകർച്ചവ്യാധികൾക്കും മറ്റുമുള്ള മരുന്നിനായി ധാരാളം കൃഷിചെയ്തുവരുന്നു.
സാധാരണയായി ഇവയുടെ ഇലകളും, വേരുകളും ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ ദോഷ ശമനത്തിനായി ത്വക്ക് രോഗങ്ങൾക്കും, ചുമ, ശ്വാസംമുട്ട് നെഞ്ചരിച്ചിൽ എന്നിവയ്ക്കും മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇതിന്റെ ഇലകൾക്കും, മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കൈപ്പ് രുചി ആണ് ഉള്ളത്. കിരിയാത്ത പനി, മലമ്പനി, മഞ്ഞപ്പിത്തം, ക്ഷീണം, വിശപ്പില്ലായ്മ, പാമ്പുവിഷം, വിര മുതലായ അസുഖങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നതിന് പുറമെ വേറെ എന്തൊക്കെയാണ് ഉപയോഗം എന്ന് നോക്കാം.