എസ്‌.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു.

സ്വന്തം ലേഖകൻ.



കോഴിക്കോട്.


 പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്‌പിൻ കോർട്ട്‌യാർഡ്‌) സീതാറാം യെച്ചൂരി, നേപ്പാൾദേവ്‌ ഭട്ടാചാര്യ മഞ്ചിൽ നടന്ന പതിനെട്ടാമത്‌ അഖിലേന്ത്യാ സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. 87 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.

സുഭാഷ്‌ ജാക്കർ, ടി നാഗരാജു, രോഹിദാസ്‌ യാദവ്‌, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ്‌ ഖാർജി, എം ശിവപ്രസാദ്‌, സി മൃദുല (വൈസ്‌ പ്രസിഡന്റുമാർ), ഐഷി ഘോഷ്‌, ജി അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്‌, പി എസ്‌ സഞ്ജീവ്‌, ശ്രീജൻ ദേവ്‌, മുഹമ്മദ്‌ ആതിഖ്‌ അഹമ്മദ്‌ (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ്‌ അഖിലേന്ത്യാ സെക്രട്ടറിയേറ്റ്‌. കേന്ദ്ര സെക്രട്ടറിയേറ്റിൽ രണ്ടും കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്‌.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ്‌ എം സജി. എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത്‌ ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്‌. പശ്ചിമബംഗാൾ ജാദവ്‌പുർ സ്വദേശിയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്‌.  കേരളത്തിൽ നിന്ന് 10 പേർ അഖിലേന്ത്യാ സെക്രട്ടറിയേറ്റിലുണ്ട്


കെ പ്രസന്ന കുമാർ, പി രാംമോഹൻ, ഒ പരമേശ്‌, പല്ലവി, സാഹിദ (ആന്ധ്ര പ്രദേശ്‌), കാന്തികുമാരി (ബിഹാർ), ഐഷി ഘോഷ്‌, സൂരജ്‌ എളമൺ (ഡൽഹി), സത്യേഷ ലെയുവ, അഗ്‌മാൻ ലെയുവ (ഗുജറാത്ത്‌), സുഖ്‌ദേവ്‌ ബൂറ, അക്ഷയ്‌ മഹ്ല (ഹരിയാന), അനിൽ താക്കൂർ, സണ്ണി സേക്‌ത, സരിത (ഹിമാചൽ), വിജയ്‌ കുമാർ, ശിവപ്പ, സുജാത (കർണാടക), പി എസ്‌ സഞ്ജീവ്‌, എം ശിവപ്രസാദ്‌, എസ്‌ കെ ആദർശ്‌, ബിബിൻരാജ്‌ പായം, സാന്ദ്ര രവീന്ദ്രൻ, പി താജുദീൻ, ഗോപിക, ടോണി കുര്യാക്കോസ്‌, ആര്യാപ്രസാദ്‌, അക്ഷര (കേരളം), അജയ്‌ തിവാരി, രാജ്‌വീർ ധാക്കഡ്‌ (മധ്യപ്രദേശ്‌), രോഹിദാസ്‌ ജാദവ്‌,

Author
Citizen Journalist

Goutham prakash

No description...

You May Also Like