എഗ്ഗ്‌ലെസ്സ് പ്ലം കേക്ക് തയാറാക്കാം.. കൂടെ കേക്കിന്റെ ചില ചരിത്രങ്ങളും
- Posted on December 19, 2020
- Kitchen
- By enmalayalam
- 603 Views
ഇന്ന് മായം ചേർക്കലിന്റെയും മറ്റു ചേരുവകളുടെയൊന്നും പേടിയില്ലാതെ എല്ലാവിധ കേക്കുകളും നമുക്ക് വീട്ടിൽത്തന്നെയുണ്ടാക്കാം , ഒരു എഗ്ഗ്‌ലെസ്സ് കേക്ക് തയ്യാറാക്കുന്ന മനോഹരമായ വീഡിയോ കാണാം
കേക്കുകളുടെ ലോകം ഇന്ന് ഒത്തിരി വലുതായി കഴിഞ്ഞു.സാദാ പ്ലംകേക്ക് മുതൽ വലിയ വില കൂടിയ കേക്കുകൾ വരെ വിപണിയിൽ ഉണ്ട്. ബ്രിട്ടീഷ്കാരനായ ഡബീ വിംങ്ഹാം നിർമ്മിച്ച 450കിലോയോളം വരുന്ന ഒരു ബർത്ത്ഡേ കേക്ക് ആണ് ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വില കൂടിയതായി കണക്കാക്കുന്നത്. 75 മില്യൺ ഡോളർ ആണ് ഇതിന്റ വില. ഇത് വാങ്ങിയ ആളുടെ വിവരം ഇന്നും പുറത്തുവിടാത്ത രഹസ്യമാണ്
ആദ്യമായി ഇന്ത്യയിൽ കേക്ക് ഉണ്ടാക്കിയത് നമ്മുടെ കേരളത്തിൽ ആണെന്ന് പറയുന്നതുപോലെ മറ്റൊരു റെക്കോർഡും നമ്മുടെ കൊച്ചു കേരളത്തിനുണ്ട് അത് ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കേക്ക് എന്ന റെക്കോർഡ് നേടിയിട്ടുള്ളതും നമ്മളാണ് . കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷനാണ് ഇക്കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂരിൽ വച്ച് ആറര കിലോമീറ്ററോളം നീളമുള്ള ഈ കേക്ക് നിർമ്മിച്ചത്.
ഇന്ന് ക്രിസ്തുമസിന്റെ മാത്രമല്ല പല ആഘോഷങ്ങളുടേയും ഭാഗമായി മാറാൻ കേക്കിനു കഴിഞ്ഞു. അധിക ലാഭത്തിനായി മായം ചേർക്കുന്ന പ്രവണത കേക്കുകളുടെ കാര്യത്തിലും കണ്ട് വരുന്നു. എന്നാൽ ചിലവ് കുറഞ്ഞതും താരതമ്യേന എളുപ്പത്തിലുള്ള നിർമ്മാണ രീതിയും കാരണം നമ്മുടെ നാട്ടിലും ഹോം ബേക്കേർസ് പോലുള്ള സംരഭങ്ങൾ മുന്നോട്ട് വരുന്നത് ആശ്വാസകരമാണ്.
ഇന്ന് മായം ചേർക്കലിന്റെയും മറ്റു ചേരുവകളുടെയൊന്നും പേടിയില്ലാതെ എല്ലാവിധ കേക്കുകളും നമുക്ക് വീട്ടിൽത്തന്നെയുണ്ടാക്കാം , ഇപ്പോൾ മണ്ഡലകാലമായതിനാൽ ഒരു എഗ്ഗ്‌ലെസ്സ് കേക്ക് തയ്യാറാക്കുന്ന മനോഹരമായ വീഡിയോ കാണാം
ലോകത്തിൽ കേക്കിന്റെ പിറവി എങ്ങനെ?: https://www.enmalayalam.com/news/pyuiioQJ
കേരളത്തിൽ കേക്ക് വന്ന വഴി: https://www.enmalayalam.com/news/tT9NAXTU