ആയിരം ദളങ്ങളുള്ള താമര കൗതുക കാഴ്ചയാകുന്നു
- Posted on July 28, 2021
- Kouthukam
- By Deepa Shaji Pulpally
- 932 Views
ബത്തേരി ചിറക്കബത്ത് നമ്പൂതിരി ഇല്ലത്താണ് ഈ കൗതുക താമര വിരിഞ്ഞത്
"സിൻസുൻ ക്വിയാൻ" എന്നറിയപ്പെടുന്ന ആയിരം ദളങ്ങളുള്ള പെറ്റൽ ലോട്ടസ് അപൂർവ ഇനത്തിൽ പെട്ട ഒന്നാണ്. തണുത്ത കാലാവസ്ഥയിലാണ് ഇവ നന്നായി വളരുന്നത്.
കേരളത്തിൽ ആദ്യമായി 2020 ഓഗസ്റ്റിൽ തൃപ്പൂണിത്തറ ഗണേഷ് കുമാർ ആനന്ദകൃഷ്ണന്റെ ഫാമിൽ ആണ് സഹസ്രദളപദ്മം വിരിഞ്ഞത്. സുഹൃത്ത് ഗണേഷ് കുമാർ ആനന്ദകൃഷ്ണ നൽകിയ വിത്താണ് സൂരജ് നമ്പൂതിരി തന്റെ ഇല്ലത്തു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത്. ജൂലൈ മാസത്തിൽ സൂരജ് നമ്പൂതിരിയുടെ ഫാമിൽ1000 ഇതളുകളോട് കൂടി വിരിഞ്ഞ വലിയ താമരപൂ കാണാൻ അനേകമാളുകൾ എത്തിച്ചേരുന്നു.
സഹസ്രദള പത്മവും സാധാരണ താമരയെ പോലെ തന്നെ " നെലംമ്പോ ന്യൂസിറ്റെ നെലു ബോ നേസി " കുടുംബാംഗമാണ്. സഹസ്രദള താമരയുടെ ശാസ്ത്രീയനാമം " നെലം മ്പൊ ന്യൂസിഫെറ "എന്നാണ്. ആയിരം ഇതളുകൾ കൂടാതെ സാധാരണ താമരയിൽ നിന്നും ഇതിന് വലിപ്പവും കൂടുതലുണ്ട് എന്ന് സൂരജ് നമ്പൂതിരി എൻ മലയാളം ചാനലിനോട് പറഞ്ഞു.
സൂരജ് നമ്പൂതിരിക്ക് സഹസ്രദള പത്മത്തിന്റെ കിഴങ്ങു നൽകിയ ഗണേഷ് കുമാർ ആനന്ദകൃഷ്ണന്റെ ഫാമിൽ കേരളത്തിലാദ്യമായി വിരിഞ്ഞ 1000- ഇതളുള്ള താമരയെ നമുക്കൊന്ന് കണ്ടു നോക്കാം.