ഹാക്ക് ചെയ്യപ്പെട്ട് അനൂപ് മേനോൻ
- Posted on June 02, 2021
- Cinema
- By Sabira Muhammed
- 416 Views
അനൂപ് മേനോന്‍ തന്നെ പേജ് നഷ്ടപ്പെട്ട വിവരം ഇസ്റ്റഗ്രാം വഴി പുറത്തുവിട്ടിട്ടുണ്ട്.

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി പരാതി. പേജ് ഹാക്ക് ചെയ്തിരിക്കുന്നത് ഫിലിപ്പീന്‍സില്‍ നിന്നാണ്. ഹാക്കിങ് നടന്നത് ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാണെന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് പ്രൊഫൈലിൽ ഇവര്‍ നല്‍കിയിട്ടുള്ളത്. ഹാക്കര്‍മാര്‍ പേജ് അഡ്മിനുകളെയെല്ലാം നീക്കം ചെയ്തു. പേജില്‍ ഇപ്പോൾ തമാശ വീഡിയോകളാണ് ഹാക്കര്‍മാര്‍ പങ്കുവെച്ചിരിക്കുന്നത്.
അനൂപ് മേനോന്‍ തന്നെ പേജ് നഷ്ടപ്പെട്ട വിവരം ഇസ്റ്റഗ്രാം വഴി പുറത്തുവിട്ടിട്ടുണ്ട്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായും പേജ് വീണ്ടെടുക്കുന്നതിനായി ഫേസ്ബുക്ക് അധികൃതരോടും പരാതി അറയിച്ചതായി അനൂപ് മേനോന്‍ പറഞ്ഞു. ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ നിയമപരമായും അല്ലാതെയും സൈബര്‍ ഇടത്തില്‍ ചെയ്യേണ്ട പ്രതിവിധികളെക്കുറിച്ച് കേരള പോലീസ് ഫേസ്‍ബുക്ക് പേജില്‍ എഴുതിയിരുന്നു.
കേരള പോലീസിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
“എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല ” എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.
അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക് കണ്ടെത്താൻ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ് മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.