സ്നോ ബോൾ കുക്കീസും പിന്നെ കുറച്ച് ചരിത്രവും
- Posted on July 21, 2021
- Kitchen
- By Remya Vishnu
- 459 Views
കുക്കീസ് എന്ന വിഭവം ഭക്ഷ്യ ലോകത്ത് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് പ്രാചീന പേർഷ്യയ്ക്ക് അവകാശപ്പെട്ടതാണ്.
ബേക്കറികളിൽ ചില്ലു ഭരണികളിലും, ചെറിയ പാക്കുകളിലുമൊക്കെ വച്ചിരിക്കുന്ന പലതരം കുക്കീസുകൾ കാണുമ്പോൾ ഇതാരാകും ആദ്യം ഉണ്ടാക്കിയതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ കുക്കീസ് ആളു ചെറിയ പുള്ളിയല്ല. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ചേർന്നൊരു വിഭവമാണിത്, കുക്കീസ് എന്ന വിഭവം ഭക്ഷ്യ ലോകത്ത് അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് പ്രാചീന പേർഷ്യയ്ക്ക് അവകാശപ്പെട്ടതാണ്. ഏഴാം നൂറ്റാണ്ടിൽ പേർഷ്യയിലാണ് കുക്കീസിന്റെ ആദ്യ രൂപം ജന്മമെടുത്തത്. 14ാം നൂറ്റാണ്ടിൽ യൂറോപ്പിൽ മുഴുവനും, 17-ാം നൂറ്റാണ്ടിൽ അമേരിക്കയിലേക്കും കുക്കീസെത്തി.
ലിറ്റിൽ കേക്ക് എന്നർത്ഥം വരുന്ന Koelie എന്ന ഡച്ച് വാക്കിൽ നിന്നാണ് കുക്കീ എന്ന പദം ഉണ്ടായത്. കുക്കീസ് എന്ന പദം ലോകത്തിനു സമ്മാനിച്ചത് ഡച്ചുകാരാണ്. ഇന്നത്തെ കുക്കീസിന് സമാനമായവ പണ്ടുമുതലേ പാചകപ്പുരകളിൽ പിറവിയെടുത്തിരുന്നു.
കേക്കോ, മധുരമേറിയ ബ്രെഡോ കൂടുതൽ മൊരിച്ചെടുത്താവാം കുക്കീസുകൾ ആദ്യമായി ചാകപ്പെടുത്തിയതെന്നു പറയപ്പെടുന്നു. ഒരു പക്ഷെ പാകം തെറ്റിയ കേകോ ബ്രെഡോ കുക്കീസായി മാറിയതുമാവാം.
കുക്കീസിനായി ഒരു ദിനം എന്ന ആശയം സീസേം സ്ട്രീറ്റിന്റേതാണ് 1979 ൽ നവംബർ 26 നാണ് കുക്കീസ് ദിനമായി തിരഞ്ഞെടുത്തത്. 1987 ൽ ബ്ലൂചിപ്പ് കുക്കീസ് കമ്പനിയുടെ മാറ്റ് നേഡർ ഡിസംബർ 4 കുക്കീസ് ദിനമായി പ്രഖ്യാപിച്ചു. പാകപ്പെടുത്തി എടുക്കുന്നതിനനുസരിച്ച് കുക്കീസിനെ പലതായി തരം തിരിച്ചിരിക്കുന്നു. രുചി അടിസ്ഥാനമാക്കി ഏതാണ്ട് നൂറിലേറെ കുക്കീസുകൾ ഉണ്ട്. എന്തായാലും കുട്ടികൾ കായാലും മുതിർന്നവർക്കായാലും എക്കാലത്തെയും പ്രിയപ്പെട്ടൊരു വിഭവമാണ് കുക്കീസ് എന്ന കാര്യത്തിൽ സംശയമില്ല.