മലയാളകരയിലെത്തിയ ഇറ്റാലിയൻ രുചി
- Posted on July 12, 2021
- Kitchen
- By Remya Vishnu
- 716 Views
ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ലസാഗ്നിയ ഉണ്ടാക്കുന്നത്. ഓരോ പ്രദേശത്തിനും അവരുടെതായ പരമ്പരാഗത പാചക കുറിപ്പുകളുണ്ട്.
ലെഗ്‌നിയ ഒരു ഇറ്റാലിയൻ വിഭവമാണ്, ഇറ്റലിക്കാരുടെ ഏറ്റവും രുചികരമായതും, പ്രിയപ്പെട്ടതുമായ വിഭവമാണിത്, അവരുടെ വിശേഷദിവസങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണിത്.
ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ലസാഗ്നിയ ഉണ്ടാക്കുന്നത്. ഓരോ പ്രദേശത്തിനും അവരുടെതായ പരമ്പരാഗത പാചക കുറിപ്പുകളുണ്ട്. പച്ചക്കറികളും, ചിക്കനും. ചീസും , ബായ്ക്നീസ് സോസും ഒക്കെ ഉപയോഗിച്ച് ഓവനിൽ വച്ചാണ് ലസാഗ്നിയ ഉണ്ടാക്കുന്നത്.
അന്താരാഷ്ട്ര വിഭവങ്ങൾ രുചിച്ചു നോക്കുവാനുള്ള പുതു തലമുറയുടെ ഇഷ്ടം, നമ്മുടെ കൊച്ചു മലയാളകരയിലേക്കും ലെസാഗ്നിയെ എത്തിച്ചിട്ടുണ്ട് ഇപ്പോൾ.
നമ്മുടെ സൂപ്പർ മാർക്കറുകളിൽ ലെസാഗ്നി ഷീറ്റുകളും, സോസുമൊക്കെ ലഭ്യമാണ്, ഇതൊന്നു കിട്ടിയില്ലെങ്കിൽ ബ്രഡു കൊണ്ടാണെങ്കിലും ലെസാഗ്നിയുണ്ടാക്കി നോക്കാനും, നമ്മുക്കു മടിയൊന്നുമില്ല. ലെസാഗ്നി ഷീറ്റൊക്കെ അങ്ങ് ഇറ്റലിയിൽ ഇവിടിങ്ങനെയും ആകാം എന്നൊരടിക്കുറിപ്പും...