ചെറുവയൽ രാമൻ ജൈവ കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബ്രസീലിലേക്ക്
- Posted on August 07, 2021
- Localnews
- By Deepa Shaji Pulpally
- 898 Views
എത്ര സാങ്കേതികവിദ്യ പുരോഗമിച്ചു എങ്കിലും ജൈവകൃഷിയിലൂടെ, സ്വയം കൃഷിയിലൂടെയും അത്യുൽപാദനശേഷിയുള്ള വിത്തുകൾ വർധിപ്പിച്ച് ലോകത്തിനു മുമ്പിൽ മാതൃകയായ വ്യക്തിയാണ് ചെറുവയൽ രാമൻ
പരമ്പരാഗത ജൈവ കൃഷിയിൽ ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച രാമേട്ടൻ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ജൈവ കോൺഗ്രസിൽ പങ്കെടുക്കാൻ പോകുമ്പോൾ വയനാടൻ ജനത അഭിമാനത്തിന് നിർവൃതിയിൽ.
അതെ രാമേട്ടൻ എന്ന ചെറുവയൽ രാമൻ എന്നും അങ്ങനെയാണ്, എത്ര സാങ്കേതികവിദ്യ പുരോഗമിച്ചു എങ്കിലും ജൈവകൃഷിയിലൂടെ, സ്വയം കൃഷിയിലൂടെയും അത്യുൽപാദനശേഷിയുള്ള വിത്തുകൾ വർധിപ്പിച്ച് ലോകത്തിനു മുമ്പിൽ മാതൃകയായ വ്യക്തിയാണ്.
ഇതിനൊക്കെ പുറമേ അദ്ദേഹത്തെ ജനങ്ങൾ ഏറ്റവും അധികം സ്നേഹിക്കുന്നത്, 32 - ഇനം പരമ്പരാഗത നെൽവിത്തുകൾ കൃഷി ചെയ്യുന്നതോടൊപ്പം അത് ലാഭേച്ഛ നോക്കാതെ മറ്റുള്ളവർക്കും പങ്കുവെക്കുന്നു എന്നുള്ളതാണ്.
ഈ അവസരത്തിൽ ജൈവ കോൺഗ്രസിൽ പങ്കെടുത്ത്, കൂടുതൽ കാർഷിക വ്യവസ്ഥിതി നമുക്ക് പങ്കുവെച്ച് നൽകാൻ യാത്രയാകുന്ന ചെറുവയൽ രാമന് അഭിനന്ദനങ്ങൾ.