എറ്റേര്‍ണല്‍സിന്‍റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി

വര്‍ഷങ്ങളായി ഭൂമിയില്‍ ഒളിവില്‍ കഴിയുന്ന അന്യഗ്രഹ മനുഷ്യര്‍ വീണ്ടും തങ്ങളുടെ ശക്തികള്‍ പുറത്തെടുത്ത് ഭൂമിയെ രക്ഷിക്കാന്‍ ഒരുങ്ങുന്നതാണ് 'എറ്റേര്‍ണല്‍സ്' ഇതിവൃത്തം

എറ്റേര്‍ണല്‍സിന്‍റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി.  നവംബര്‍ 5നാണ് വന്‍ താരനിരയുമായി മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം റിലീസിനെത്തുന്നത്. 'എറ്റേര്‍ണല്‍സ്' മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ഇരുപത്തിയാറാമത്തെ ചിത്രമാണ്.

ജെലോ സാവോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചലീന ജോളി, സല്‍മ ഹയ്ക്, ഗെമാ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്ടണ്‍, ഡോണ്‍ ലീ, ഹരീഷ് പാട്ടീല്‍ അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വര്‍ഷങ്ങളായി ഭൂമിയില്‍ ഒളിവില്‍ കഴിയുന്ന അന്യഗ്രഹ മനുഷ്യര്‍ വീണ്ടും തങ്ങളുടെ ശക്തികള്‍ പുറത്തെടുത്ത് ഭൂമിയെ രക്ഷിക്കാന്‍ ഒരുങ്ങുന്നതാണ് 'എറ്റേര്‍ണല്‍സ്' ഇതിവൃത്തം. മാര്‍വല്‍ കോമിക്സ് അധികരിച്ച് നിര്‍മ്മിക്കുന്ന പടത്തിന്‍റെ അവസാന ട്രെയിലറില്‍ താനോസ് അടക്കമുള്ള ക്യാരക്ടറുകളുടെ പരാമര്‍ശമുണ്ട്.

കുറ്റവും ശിക്ഷയും

Author
Sub-Editor

Sabira Muhammed

No description...

You May Also Like